പുതിയ ഹിന്ദി സിനിമയുമായി പൃത്വിരാജ്.. ഒപ്പം അക്ഷയ് കുമാറും

മലയാളികളുടെ പ്രിയതാരവും സംവിധായകനുമായ പ്രതിവിരാജ് വീണ്ടും ബോളിവുഡിലേക്ക്. മലയാളത്തിനും, തമിഴിനും അപ്പുറം ബോളിവുഡിൽ ഏതാനും ചില സിനിമകളിലൂടെ പ്രത്വിരാജ് തിളങ്ങിയിരുന്നു. ഈ അടുത്തിടെ മലയാളത്തിൽ സൂപ്പർ ഹിറ്റ് ആയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ബോളിവുഡിലേക്ക് തിരികെ എത്തുന്നത്. അയ്യാ, ഔരംഗസേബ്‌, നാം ശബാന എന്നി ചിത്രങ്ങളിൽ അഭിനയിച്ചായിരിക്കുന്നു പൃത്വിയുടെ ബോളിവുഡിലെ തുടക്കം. എന്നാൽ ഇത്തവണ നടനായല്ല ചിത്രത്തിന്റെ നിർമാതാവായാണ് ബോളിവുഡിലേക്ക് എത്തുന്നത്. മാജിക് ഫ്രെയിംസ് , പ്രതിവിരാജ് പ്രൊഡക്ഷൻസ്, ധര്മ പ്രൊഡക്ഷൻസ് എന്നെ നിർമാണ കമ്പനികളുമായാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായി ബോളിവുഡ് താരം അക്ഷയ്കുമാറും മറ്റൊരു താരം ഇമ്രാൻ ഹാഷ്മിയും എത്തുന്നു. മലയാളത്തിൽ പൃഥ്വിരാജ്, സൂരജ് വെഞ്ഞാറമൂട് എന്നിവരായിരുന്നു ഡ്രൈവിംഗ് ലൈസെൻസിലെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചത്. സെൽഫി എന്നാണ് ചിത്രത്തിന്റെ പേരിട്ടിരിക്കുന്നത്. മലയാളത്തിലെ പോലെ ഹിന്ദിയിലും ചിത്രം സൂപ്പർ ഹിറ്റ് ആയി മാറും എന്ന് പ്രതീക്ഷിക്കാം. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് രാജ് മെഹ്ത ആണ്.

English Summary:- Prithviraj’s new movie in Bollywood