എന്നാണ് സിനിമയിൽ എത്തുക,അല്ലിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ 

ആരാധകർക്ക് എന്നും പ്രിയപ്പെട്ട താര കുടുംബമാണ് പൃഥ്വിരാജ് സുകുമാരന്റെ.  മകൾ അലംകൃതയുടെയും സുപ്രിയയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർ എന്നും താല്പര്യം ആണ്.  അല്ലി എന്നു വിളിക്കുന്ന  അലംകൃതയുടെ ചിത്രങ്ങൾ  ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. വിരളമായിട്ട് മാത്രമേ അല്ലിയുടെ ചിത്രങ്ങൾ  പോസ്റ്റ് ചെയ്യാറുള്ളത്.

മകൾ അല്ലിയുടെ ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ള സുപ്രിയയുടെ പോസ്റ്റ് ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.  വളർത്തു നായ ആയ സോറോയെ അല്ലി താലോലിക്കുന്ന രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നിരവധി ആരാധകരും ചിത്രത്തിന് കമന്റുകൾ നൽകുന്നുണ്ട്. അല്ലിയുടെ മുഖം വ്യക്തമായി കാണാത്തതിൽ ചെറിയ നിരാശയും ആരാധകർക്കിടയിൽ ഉണ്ട്. എന്നാണ് അല്ലി സിനിമയിൽ എത്തുക എന്ന ചോദ്യവും ആരാധകൻ ചോദിക്കുന്നുണ്ട്.

ഈയടുത്ത് മകൾ എഴുതിയ കവിതാസമാഹാരവും  സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു. അച്ഛനെപ്പോലെ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിൽ മകൾക്കും  നല്ല കഴിവ് ആണുള്ളത് . സുപ്രിയയെക്കുറിച്ച് പൃഥ്വിരാജ് പറയുന്ന കാര്യങ്ങളും, സ്ഥാനവും ബഹുമാനവും  എല്ലാം ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. എന്തായാലും അല്ലിയുടെ പുതിയ ചിത്രങ്ങൾ  ആരാധകർ നെഞ്ചിലേറ്റി എന്ന് തന്നെ പറയാം.