വീടും സ്ഥലവും പൃഥ്വിരാജിനെ എഴുതി കൊടുക്കാം എന്ന് ലാലു അലക്സ് | Brodaddy

കോമഡി ഡ്രാമയായി ഇറങ്ങിയ ബ്രോ ഡാഡി കുടുംബപ്രേക്ഷകർ  ഏറ്റെടുത്തു എന്ന് പറയാം. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ലാലു അലക്സിന്റെ കുര്യൻ എന്ന വേഷം കയ്യടി  നേടിയിരുന്നു.   ഇപ്പോൾ ലാലുഅലക്സ് നടത്തിയ ഒരു സംഭാഷണമാണ് സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്, ലാലു അലക്സ് തന്നെയാണ് ഈ സംഭാഷണത്തെ കുറിച്ച് അഭിമുഖത്തിൽ പറഞ്ഞത്.
പൃഥ്വിരാജ് ബ്രോ ഡാഡിയെ കുറിച്ച് ലാലുവിനോട് സംസാരിച്ചപ്പോൾ ആയിരുന്നു ഇങ്ങനെയൊരു രസകരമായ അനുഭവം ഉണ്ടായത്.
ബ്രോ ഡാഡിയെ പറ്റി സംസാരിക്കാൻ വിളിച്ച സമയത്ത് ലാലു ചേട്ടനെ നായകനാക്കി ഒരു സിനിമ ഡയറക്ട് ചെയ്യാൻ പോവുകയാണ് എനിക്ക് എന്ത് തരും എന്ന പൃഥ്വിരാജിന്റെ ചോദ്യത്തിനാണ് നർമ്മത്തിൽ ചാലിച്ച മറുപടി ലാലു അലക്സിൽ നിന്നുമുണ്ടായത് ഒരു കാര്യം ചെയ്യടാ മോനെ എന്റെ വീടും സ്ഥലവും നിനക്കു  അങ്ങ് എഴുതി തന്നേക്കാം എന്ന മറുപടിയാണ് ലാലുഅലക്സ് പറഞ്ഞത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്താൻ പറ്റിയതിന്റെ സന്തോഷവും ലാലു അലക്സ് സംഭാഷണത്തിൽ പങ്കുവെച്ചിരുന്നു.

കുടുംബ പ്രേക്ഷകർക്ക് ഇഷ്ട്ടപെട്ട ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിൽ മോഹൻലാലിന്റെ മകനായാണ്  പൃഥ്വിരാജ് എത്തുന്നത്, ജോൺ കാറ്റാടി എന്ന വേഷത്തിലാണ് മോഹൻലാൽ എത്തിയത്. ഈശോ കാറ്റാടി എന്ന റോളിലാണ് പൃഥ്വിരാജും എത്തിയിരുന്നത്. ചിത്രത്തിലുടനീളം ഒരു ഹാസ്യ കഥാപാത്രമായി  കുര്യൻ എന്ന വേഷത്തിലാണ് ലാലുഅലക്സ് ചിത്രത്തിൽ എത്തിയത്. ഒ ടി ടി യിൽ പ്രദർശനം തുടരുന്ന ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.