മകൾ അലംകൃതക്ക് ക്രിസ്മസ് സമ്മാനം ഒരുക്കി സുപ്രിയയും പൃഥ്വിരാജും.

മകൾ അലംകൃതക്ക് ക്രിസ്മസ് സമ്മാനം ഒരുക്കി സുപ്രിയയും പൃഥ്വിരാജും. മകൾ എഴുതിത്തയ്യാറാക്കിയ ചെറു കവിതകൾ അടങ്ങിയ ഒരു പുസ്തകം മകൾക്ക് നൽകിയാണ് ഈ വർഷം അവൾക്ക് ക്രിസ്മസ് സമ്മാനമായി നൽകിയത്,ഇംഗ്ലീഷിലുള്ള ഈ കവിത സമാഹരത്തിന്
“ദി ബുക്ക്‌ ഓഫ് എൻചാന്റിങ് പോയംസ് “എന്നാണ് പേര് നൽകിയിരിക്കുന്നത്.

അവളുടെ കഴിവുകൾ വിലപ്പെട്ടതാണെന്ന് അറിയാം അതു എങ്ങനെ ശാശ്വതമായി സൂക്ഷിക്കണമെന്ന് അറിയില്ലായിരുന്നുവെന്നും അപ്പോഴാണ് അതെല്ലാം ഒരു പുസ്തകരൂപത്തിൽ ആക്കാമെന്ന് ചിന്തിച്ച് തെന്നും, അച്ഛൻ ആശുപത്രിയിൽ ആയിരിക്കുന്ന സമയത്ത് ആയിരുന്നു ഞാൻ പബ്ലിഷറുമായി സംസാരിച്ചതെന്നും സുപ്രിയ പറയുന്നുണ്ട്.ഇത് അവളുടെ മുത്തച്ഛനു സമ്മർപ്പിക്കുന്നുവെന്നും , അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഈ കാഴ്ച കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നിയേനെ എന്നും സുപ്രിയ പറയുന്നുണ്ട്

പൂക്കൾ, സാന്റ, പൂന്തോട്ടം, സ്ത്രീകളുടെ ഉന്നമനം, കോവിഡ് മഹാമാരി, അമ്മയുടെ സ്നേഹം എന്നിവ അടങ്ങിയ കുഞ്ഞു മനസിലെ ആവിഷ്‌കാരമാണ്‌ ഈ കവിതാസമാഹരത്തിൽ അടങ്ങിയിരിക്കുന്നത്.
രണ്ടുമാസമായി ഈ പ്രൊജക്റ്റിനു വേണ്ടി പ്രവർത്തിക്കുകയായിരുന്നു. എന്നാൽ ഇന്നാണ് അലങ്കൃത എന്നുവിളിക്കുന്ന അല്ലിമോൾക്ക് ക്രിസ്മസ് സമ്മാനമായി നൽകാൻ എനിക്ക് സാധിച്ചതെന്നും, തൽക്കാലം ഈ പുസ്തകം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് വായിക്കാനുള്ളതാണ് വിപണിയിലെത്താൻ ഇനിയും സമയം എടുക്കുവെന്നും സുപ്രിയ കുറിച്ചു.പുസ്തകം പ്രസീദ്ധികരിച്ച ഗോവിന്ദ് ഡി. സി. ക്കും ചിത്രക്കാരി രാജിക്കും സുപ്രിയ നന്ദി പറയുന്നുണ്ട്.