ജിമ്മിൽ നിന്ന് ചിത്രങ്ങൾ പങ്കുവെച്ച് ലാലു അലക്സും പൃഥ്വിരാജും

ഒരു അടിപൊളി ക്ലിക്ക്, ജിമ്മിൽ നിന്നു ലാലു അലക്സും പൃഥ്വിരാജ് സുകുമാരനും തമ്മിൽ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു അടിപൊളി ക്ലിക്ക് എന്ന തലക്കെട്ടോടെ കൂടി ജിമ്മിൽ നിൽക്കുന്ന ചിത്രങ്ങളാണ് സിനി മീഡിയ പ്രൊമോഷൻ ഇവരുടെ ചിത്രങ്ങൾ പങ്കുവെച്ചത്.

നിരവധി ആരാധകർ ആണ് ചിത്രത്തിന് കമെന്റുകൾ നൽകിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിൽ ലാലു അലക്സും എത്തുന്നുണ്ട്.

മോഹൻലാലാണ് ചിത്രത്തിൽ നായകനായെത്തുന്നത്. കുസൃതികളും തമാശകളും ആയി ബ്രോ ഡാഡിയുടെ ട്രെയിലർഅടുത്ത് പുറത്തിറങ്ങിയിരുന്നു. ഹാസ്യ ചിത്രമാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ലൂസിഫറിന് ശേഷം മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രമാണിത്. ജനുവരി 26ന് സിഡ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ്‌ ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ മകനായാണ് പൃഥ്വിരാജ് എത്തുന്നത്.

മീനയാണ് മോഹൻലാലിന്റെ നായികയായെത്തുന്നത് ലാലു അലക്സിനെ കൂടാതെ കല്യാണി പ്രിയദർശൻ, മല്ലിക സുകുമാരൻ, സൗബിൻ സാഹിർ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു വിവാഹാലോചനയും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ബ്രോ ഡാഡിയുടെ ഇതിവൃത്തം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിക്കുന്നത് ദീപക് ദേവാണ്. ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്.

സത്യം, ത്രില്ലർ തുടങ്ങിയ നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരങ്ങളാണ് പൃഥ്വിരാജും ലാലു അലക്സും ഇവർ തമ്മിലുള്ള കോംബോ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്. ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിലൂടെയാണ് ലാലു അലക്സ് അഭിനയരംഗത്തേക്ക് എത്തിയത്.