പ്രായം ഒന്നിനും തടസ്സമല്ല എന്ന് തെളിയിക്കുകയാണ് ഈ 77 വയസ്സുകാരി

പ്രായം ഒന്നിനും തടസ്സമല്ല എന്ന് തെളിയിക്കുകയാണ് ഈ 77 വയസ്സുകാരി. ഫാഷൻ ടെക്നോളജി പഠിക്കണമെന്ന ഒരാഗ്രഹം മനസ്സിലുണ്ടായിരുന്നു, അമ്മിണി അമ്മയ്ക്ക് ഇതാണ് ഇപ്പോൾ യാഥാർത്ഥ്യം ആയിരിക്കുന്നത്. കോട്ടയം വെള്ളൂർ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാംവർഷ വിദ്യാർത്ഥിയാണ് ഇപ്പോൾ അമ്മിണിയമ്മ.
കോട്ടയം തിരുവാതുക്കൽ സ്വദേശിയായ അമ്മിണിയമ്മ കൊല്ലം ജില്ല എംപ്ലോയ്മെന്റ് ഓഫീസറായണ് ജോലിയിൽ നിന്ന് വിരമിച്ചത്. ഫാഷൻ ഡിസൈനിങ് എന്ന ആഗ്രഹം മനസ്സിൽ മുൻപേ ഉണ്ടായിരുന്നുവെന്നും പിന്നീട് ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഫാഷൻ ഡിസൈനിങ് പ്രായപരിധിയില്ല എന്നും അറിഞ്ഞു പിന്നീട് ഈ കോഴ്സിലേക്ക് ചേരുകയായിരുന്നു. ആദ്യവർഷം കോവിഡ് മൂലം ഓൺലൈൻ ക്ലാസ് ആയിരുന്നു പഠനരീതി. എന്നാൽ മറ്റു കുട്ടികളോടൊപ്പം യൂണിഫോമിട്ട ആണ് അമ്മിണി അമ്മ ഇപ്പോൾ കോഴ്സിൽ പങ്കെടുക്കുന്നത്. അദ്ധ്യാപകർക്ക് അമ്മിണി അമ്മയ്ക്ക് പഠിക്കാൻ സാധിക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു. എന്നാൽ ആദ്യ ക്ലാസ്സിൽ തന്നെ സ്റ്റിച്ചിങ്ങിന്റെ കുറിച്ചുള്ള അറിവുകൾ ആദ്യമേ തന്നെ അമ്മിണി അമ്മയ്ക്ക് ഉണ്ടായിരുന്നു എന്നാണ് അധ്യാപകർ പറയുന്നത്. മാർച്ചിൽ കോഴ്സ് പൂർത്തിയാകും.മാർച്ചിൽ കോഴ്സ് പൂർത്തിയാകും.

യൂണിഫോമുമിട്ട്, സഹപാഠികളായ മറ്റു കുട്ടികൾക്കൊപ്പം ക്ലാസുകൾ ആസ്വദിക്കുകയാണ് ഈ പ്രായത്തിൽ അമ്മിണിയമ്മ. പ്രായം സ്വപ്നങ്ങൾക്ക് ബാധകമല്ല എന്ന് തെളിയിക്കുകയാണ് 77 വയസ്സുകാരി.