അച്ഛനോടൊപ്പമുള്ള കുട്ടിക്കാലത്തെ ഓർമ്മകൾ പങ്കു വെച്ച് പ്രണവ് മോഹൻലാൽ

അച്ഛന്റെ വാത്സല്യം തുളുമ്പുന്ന നിമിഷങ്ങൾ പങ്കു വെച്ച് മലയാളികളുടെ പ്രിയതാരം പ്രണവ് മോഹൻലാൽ. മകനെ നെഞ്ചോട് ചേർത്ത് ഉമ്മ വെക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങളാണ് പ്രണവ് തന്റെ  ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വെച്ചിരിക്കുന്നത്. ഒരു പ്രത്യേക ഇഷ്ടമാണ് മലയാളികൾക്ക് പ്രണവിനെ.  താരത്തിന്റെ വ്യത്യസ്തമായ ശൈലി തന്നെയാവാം മറ്റുള്ളവരിൽ നിന്ന് പ്രണവിനെ വ്യത്യസ്തനാക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരം ചില സമയങ്ങളിൽ തന്റെ യാത്രകളുടെ ചിത്രങ്ങളാണ് പ്രധാനമായും പങ്കു വെക്കാറുള്ളത് എന്നാൽ അതിൽനിന്നും വ്യത്യസ്തമായി ഇത്തവണ കുട്ടികാലത്തെ ഓർമ്മകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് ചിത്രത്തിന് കമന്റുകൾ നൽകുന്നത്, മുത്തവും ഹൃദയവും ഒന്നിച്ചു നൽകി പ്രണവ് പങ്കു വെച്ച ചിത്രങ്ങൾക്ക് മോഹൻലാലും കമന്റ് നൽകിയിരുന്നു. തൊണ്ണൂറുകളിൽ ആരാധകരുടെ മനസു കീഴടക്കിയ ലാലേട്ടന്റെ ചിത്രവും അതിൽ കാണാം.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയമാണ് താരത്തിന്റെതായി റിലീസ് ചെയ്ത ചിത്രം.  തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ  പ്രദർശനം തുടരുന്ന ചിത്രത്തിന്റെ 50 ദിവസം പൂർത്തിയായാതിന്റെ സന്തോഷം ഈയടുത്ത് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പങ്കു വെച്ചിരിക്കുന്നു. ഇനി ഏത് ചിത്രമായിരിക്കും പ്രണവിന്റേതായി എത്തുക എന്ന കാത്തിരിപ്പിലാണ് ആരാധകർ.