പ്രണവിനെ കെട്ടിപ്പിടിക്കാൻ തോന്നി, ഹൃദയത്തെക്കുറിച്ച് മനസ്സ് തുറന്ന് സായികുമാർ

ഹൃദയത്തിലെ പ്രണവ് മോഹൻലാലിന്റെ അഭിനയത്തിന് പ്രശംസയുമായി മലയാളികളുടെ പ്രിയതാരം സായി കുമാർ.  തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം ചെയ്ത ചിത്രമായിരുന്നു പ്രണവ് മോഹൻലാൽ നായകനായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം.  നിരവധി പേരാണ് ചിത്രത്തിന് പ്രശംസയുമായി എത്തിയിരുന്നത്.  ഇപ്പോൾ ഹൃദയത്തെ കുറിച്ച് സായികുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നത്. ” ചിത്രം കണ്ട് അറിയാതെ എന്റെ കണ്ണുനിറഞ്ഞുപോയി,  ബോറ് അടിപ്പിക്കാതെ കണ്ട ചിത്രമാണ് വിനീതിന്റെ ഹൃദയം .  പ്രണവിനെ എനിക്ക് കെട്ടിപ്പിടിക്കാൻ തോന്നി, എന്താണ് പ്രണവ് തന്ന ഫീൽ എന്നൊന്നും എനിക്കറിയില്ല. പ്രണവിന്റെ കണ്ണുകളുടെ ചില എക്സ്പ്രഷനുകൾ ഉണ്ടല്ലോ, ലാൽ സാർ തന്നെയാണ്.  കടപ്പുറത്ത് വെച്ച് പോരുന്നുണ്ടോ എന്ന് ചോദിക്കുന്നത് വല്ലാത്തൊരു ഫീൽ ആണെന്നും സായികുമാർ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

യുവ താരനിര അണിനിരന്ന ചിത്രം  ഇരു കയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്.
റാഞ്ചി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് സായ്കുമാർ നായകനായി സിനിമാലോകത്തേക്ക് എത്തിയത് പിന്നീട് സ്വഭാവനടനായും വില്ലനായും മലയാളസിനിമയിലെ ഒരു അവിഭാജ്യഘടകമായി മാറാൻ സായികുമാറിനായി. മോഹൻലാൽ നായകനായ  ആറാട്ടാണ് ഏറ്റവുമൊടുവിൽ സായി കുമാറിന്റെതായി പുറത്തിറങ്ങിയ ചിത്രം.