അപ്പുവിനൊപ്പം കുസൃതിച്ചിരിയോടെ   കുഞ്ഞനിയത്തി ചിത്രങ്ങൾ പങ്കു വെച്ച് പ്രണവ് മോഹൻലാൽ

സഹോദരിക്കൊപ്പമുള്ള ബാല്യകാലത്തെ ചിത്രങ്ങൾ പങ്കുവെച്ച് പ്രണവ് മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് പ്രണവ് മോഹൻലാൽ. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ഒരാളാണ് പ്രണവ്, ഒറ്റയ്ക്കുള്ള യാത്രകളും ശൈലികളും ജീവിതരീതിയും എല്ലാം മലയാളികളെ പ്രണവിനോട്‌ കൂടുതൽ അടുപ്പിച്ചു . എല്ലാവരോടും അദ്ദേഹം പെരുമാറുന്ന സമീപനം തന്നെയാണ്  ജനങ്ങൾക്കിടയിൽ ഇത്ര സ്വാധീനം നേടാൻ താര രാജാവിന്റെ മകന് സാധിച്ചത്.

ഇപ്പോൾ പ്രണവിന്റെ സഹോദരിയായ വിസ്മയയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാം പേജിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. അപ്പു എന്ന് വിളിക്കുന്ന പ്രണവിനൊപ്പം കുസൃതിച്ചിരിയോടെ ഇരിക്കുന്ന വിസ്മയയുടെ ചിത്രമാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകർ ആണ് പ്രണവിന്റെ എന്ന ചിത്രത്തിന് കമന്റുകൾ നൽകുന്നത്.

ഒന്നാമൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയിലെത്തിയത്. പിന്നീട് ലൈഫ് ഓഫ് ജോസൂട്ടി, പാപനാശം എന്ന ചിത്രത്തിലും സഹസംവിധായകനായും പ്രണവ് എത്തിയിരുന്നു. മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും താര കുമാരൻ എത്തിയിരുന്നു. ആദി എന്ന ചിത്രത്തിലൂടെയാണ് നായകനായി പ്രണവ് സിനിമയിലേക്ക് എത്തിയത്. എന്നാൽ ഹൃദയം എന്ന സിനിമയിലൂടെയാണ് ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്താൻ പ്രണവിന് ആയത്.