പ്രണവ് മോഹൻലാലിന്റെ അഭിനയം സൂപ്പർ അച്ഛനെക്കാൾ മികച്ചത് മകൻ എന്ന് ആരാധകർ

പ്രണവ് മോഹൻലാലിന്റെ അഭിനയം സൂപ്പർ അച്ഛനെക്കാൾ മികച്ചത് മകൻ എന്ന് ആരാധകർ, സിദ്ദിക്കും സൂപ്പർ, സമ്മിശ്ര പ്രതികരണവുമായി മരയ്ക്കാർ

തീയറ്ററുകളിൽ ആവേശത്തിരയിളക്കി മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിലെ സിംഹം . സമ്മിശ്ര പ്രതികരണവുമായി
ജൈത്രയാത്ര തുടരുന്നു.

രണ്ടുവർഷം നീണ്ട കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമം ആയിരിക്കുന്നത്. വളരെയധികം ആഹ്ലാദത്തോടും ഉത്സാഹത്തോടുകൂടി ആണ് പ്രേക്ഷകർ ചിത്രത്തെ വരവേറ്റത്

പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ചിത്രത്തിൽ മികച്ച പ്രതികരണവുമായാണ് തീയറ്ററുകളിൽ പ്രദർശനം തുടരുന്നത് ഇന്നലെ അർധരാത്രി 12 മണി മുതൽ ആണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. സിനിമ ആരംഭിച്ചതു മുതൽ തന്നെ ആവേശത്തോടെ കൂടിയാണ് ആരാധകർ സിനിമയെ വരവേറ്റത്. പ്രതീക്ഷിച്ചത്ര പോര എന്നും സംഭവം കിടിലൻ ആയിട്ടുണ്ടെന്നും. പ്രണവ് മോഹൻലാലിന്റെ അഭിനയം
സൂപ്പറായിട്ടുണ്ട് എന്നും ആരാധകർ പറയുന്നു. പട്ടു രാമനായ് സിദ്ദിഖ് ചെയ്ത വേഷത്തിനും പ്രത്യേക പരാമർശം ആരാധകർ പറയുന്നുണ്ട്. മലയാളത്തിൽ ആദ്യമായി ഇങ്ങനെയൊരു സിനിമ സാധ്യമായതിൽ സന്തോഷമുണ്ടെന്നും ആരാധകർ പറയുന്നു. 90 ദിവസം കൊണ്ട് ഈയൊരു ബ്രഹ്മാണ്ഡചിത്രം പൂർത്തീകരിച്ച പ്രിയദർശന്റെ സംവിധാനം മികവിനെയും പ്രേക്ഷകർ വിലയിരുത്തുന്നുണ്ട്.
അഞ്ചു ഭാഷകളിലായി 4100 സ്ക്രീനുകളിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. 16000 ഷോകളാണ് ചിത്രത്തിനുള്ളത്. കേരളത്തിൽ മാത്രം 626 സ്ക്രീനുകളിൽ മരയ്ക്കാർ പ്രദർശിപ്പിക്കുന്നുണ്ട്. പ്രീ ബുക്കിങ്ങിന് കൂടെ 100 കോടി ക്ലബ്ബിൽ എത്തിയ ആദ്യ ഇന്ത്യൻ ചിത്രമെന്ന ചരിത്രവും മോഹൻലാൽ ചിത്രം സ്വന്തമാക്കി. ബാഹുബലി ചിത്രത്തോട് താരതമ്യം ചെയ്യാൻ ഇതിന് ആവില്ലെന്നും. ഇതൊരു ഇമോഷണൽ ഡ്രാമ ചിത്രമെന്നാണ് ആരാധകർ വിലയിരുത്തുന്നത്. കൂടാതെ ചിത്രത്തിൽ ഫൈറ്റ് സീനുകൾ കുറവായിരുന്നു എന്ന് വിലയിരുത്തലുകളും ആരാധകർ നടത്തുന്നുണ്ട്.