പ്രണവ് മോഹൻലാലിനെ നേരിട്ട് കണ്ട സന്തോഷം പങ്കുവെച്ച് മണിക്കുട്ടൻ.

പ്രണവ് മോഹൻലാലിനെ നേരിട്ട് കണ്ട സന്തോഷം പങ്കുവെച്ച് മണിക്കുട്ടൻ. മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന പ്രിയദർശൻ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് കാണാനിടയായ പ്രണവിനെ കണ്ട  സന്തോഷം പങ്കു വെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മണിക്കുട്ടൻ. ചേട്ടാ എന്ന് വിളിച്ചു വന്ന പ്രണവിനെ കണ്ടപ്പോൾ വളരെയധികം സന്തോഷമായെന്ന് മണിക്കുട്ടൻ പറഞ്ഞു. പ്രണവിനെ ആദ്യമായാണ് കാണുന്നത് എന്നും ചേട്ടാ എന്ന് വിളിച്ചു എന്റെ അടുത്ത് വന്ന് സംസാരിക്കുകയായിരുന്നു മണിക്കുട്ടൻ പറഞ്ഞു. പ്രണവുമായി  സീനുകൾ ഉണ്ടായില്ല എന്നും മണിക്കുട്ടൻ പറഞ്ഞു.

പ്രണവിന്റെ സിംപ്ലിസിറ്റി കൊണ്ട് തന്നെ ആരാധകർ ഇഷ്ടപ്പെടുന്ന താരമാണ്‌ പ്രണവ് മോഹൻലാൽ.  താരരാജാവിന്റെ പുത്രൻ എന്ന പരിവേഷമില്ലാതെ എല്ലാവരോടും ഇടപഴകുന്ന വ്യക്തിയാണ് പ്രണവ്‌. മരക്കാറിൽ മായിൻകുട്ടി എന്ന കഥാപാത്രത്തെയാണ്  മണിക്കുട്ടൻ ചെയ്തിരിക്കുന്നത്,  കുഞ്ഞാലി നാലാമന്റെ ചെറുപ്പകാലം ചെയ്യുന്ന വേഷത്തിലാണ് പ്രണവ് എത്തിയിരിക്കുന്നത്. മികച്ച പ്രതികരണത്തോടു കൂടിയാണ് ചിത്രം പ്രദർശനം തുടരുന്നത്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രമാണ് ഇനി പ്രണവ് മോഹൻലാലിന്റെതായി വരാനിരിക്കുന്നത്.