വിഷ്ണുവായി പ്രണവും, രേവതിയായി കല്യാണിയും.. പാടം പൂത്ത കാലം ഗാനം വൈറലാകുന്നു… വിഡിയോ കാണാം

ചിത്രം എന്ന സൂപ്പർ ഹിറ്റ്‌ സിനിമയിലെ സീനിൽ  പ്രണവും,കല്യാണി പ്രിയദർശനും എത്തുന്നു, നിരവധി താരങ്ങൾ ആണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് , വിനീത് ശ്രീനിവാസൻ, അജു വർഗീസ്‌ തുടങ്ങിയവർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോ ഉണ്ടാക്കിയത് ആരാണെന്നു അറിയില്ലെന്നും അവർക്ക് ഒരുപാട് നന്ദിയുണ്ട് എന്നും വിനീത് ശ്രീനിവാസൻ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. വിനീത് ശ്രീനിവാസൻ  സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ഹൃദയത്തിലെ സീനുകൾ കോർത്തിണക്കി, ചിത്രം എന്ന സിനിമയിലെ പാടം പൂത്ത കാലം എന്ന ഗാനവുമായി മിക്സ്‌ ചെയ്തിരിക്കുന്ന വീഡിയോ ആണിത് . നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്, മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ലിസിയും, രഞ്ജിനിയുമാണ് നായികമാരായി എത്തുന്നത്.

ഇപ്പോൾ മോഹൻലാലിന്റെ മകനായ പ്രണവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം എന്ന ചിത്രത്തിലും പ്രണവിന് രണ്ടു നായികമാരാണ് സിനിമയിൽ ഉള്ളത് കല്യാണി പ്രിയദർശനും,  ദർശന രാജേന്ദ്രനും സിനിമയിൽ പ്രണവിന്റെ നായികമാരായി എത്തുന്നത്. മ്യൂസിക് ഡ്രാമ ചിത്രമാണ്, ദർശന എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനം ഇതിനോടകം തന്നെ വൈറലായിരുന്നു. ചിത്രത്തിൽ 15 പാട്ടുകൾ ആണ് ഉള്ളത്. അജു വർഗീസ്, ജോണി ആന്റണി, അരുൺ കുര്യൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മെറിലാന്റ് സിനിമാസ് ആൻഡ് ബിഗ് ബാങ് എന്റർടൈൻമെന്റിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിർമ്മിക്കുന്നത്. ജനുവരി 21ന് ചിത്രം തിയേറ്ററുകളിലെത്തും.