പോസ്റ്റ് ഓഫീസിൽ ജോലി നേടാം

എല്ലാവരുടെയും ആഗ്രഹമാണ് ഒരു സർക്കാർ ജോലിയിൽ കേറണം എന്നത്.പോസ്റ്റൽ സർക്കിളിൽ ഒഴിവുകൾ ഇപ്പോ വന്നിട്ടുണ്ട്.ബീഹാർ പോസ്റ്റൽ സർക്കിളിൽ ആണ്  ഗ്രാമീൺ ടക് സേവക്സ് പോസ്റ്റ് മാസ്റ്റർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയത്. ഏതെങ്കിലും അംഗീകൃത സ്കൂൾ/ബോർഡ് നിന്നും പത്താം ക്ലാസ് പാസ്സായവർക്കും ബിഹാരി ഭാഷ പരിജ്ഞാനം ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
കേന്ദ്ര സർക്കാർ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും  അപേക്ഷിക്കാം.

12,000/-രൂപ മുതൽ 14,500/- രൂപ വരെയാണ് ശമ്പളം. 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. SC/ST- 5 വർഷം ,(OBC)- 3 വർഷം , (PwD) 10 വർഷം ,(PwD) + OBC 13 വർഷം , (PwD) + SC/ST 15 വർഷം എന്നിങ്ങനെയാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവുകൾ .കൂടുതൽ അറിയാൻ വീഡിയോ കാണുക.