വീണ്ടും ചിലങ്ക അണിഞ്ഞപ്പോൾ കണ്ണു നിറഞ്ഞ് പൂർണിമ

മലയാളികളുടെ ഏക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നടി, ആങ്കര്‍, ഫാഷന്‍ഡിസൈനര്‍ എന്നിങ്ങനെ എല്ലാ നിലയിലും കഴിവ് തെളിയിച്ച ആളാണ് പൂര്‍ണ്ണിമ. വിവാഹശേഷം സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും മാറി നിന്ന നടി പിന്നീട് തിരിച്ച് സിനമയിലേക്ക് വന്നെങ്കിലും അത്രയും സജീവമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

തന്റെ എല്ലാ വിശേഷങ്ങളും താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. അത് പോലെ തന്നെ തന്റെ പുതിയ തുടക്കവും പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. വിജയദശ്മി ദിനത്തില്‍ കുറെ നാളായി നൃത്തിവെച്ചിരുന്ന നൃത്തപഠനം വീണ്ടെടുത്തിരിക്കുകയാണ് നടി.

ഈ വിജയദശമി തനിക്കൊരു പുതിയ, ആഹ്‌ളാദകരമായ തുടക്കമാണ് എന്ന് പറഞ്ഞു കൊണ്ടാണ് താരത്തിന്റെ കുറിപ്പ് തുടങ്ങുന്നത്. പല ഒഴിവ് കഴിവുകളും പറഞ്ഞു താന്‍ മാറ്റിവച്ച ഒന്നായിരുന്നു നൃത്ത പഠനം എന്നും അത് തനിക്ക് വളരെ പ്രിയപ്പെട്ട ഒന്നയിരുന്നു എന്നും താരം പറയുന്നു. തന്റെ ഉള്ളിലെ കുട്ടിയെ ഉണര്‍ത്തുന്ന, തന്റെ ബാല്യകാല സ്മരണകള്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഒന്ന് എന്നാണ് പൂര്‍ണിമ നൃത്തത്തെ വിശേഷിപ്പിക്കുന്നത്. താന്‍ ഏറ്റവും സന്തോഷമായിരിക്കുന്നത് നൃത്തം ചെയ്യുമ്പോഴാണ് എന്നും തന്റെ സ്വന്തമെന്ന് തോന്നുന്ന ഒന്നാണ് നൃത്തം എന്നും താരം പറഞ്ഞു. താന്‍ വീണ്ടും നൃത്തപഠനം തുടങ്ങിയതില്‍ തന്നെക്കാള്‍ സന്തോഷം ഭര്‍ത്താവ് ഇന്ദ്രജിത് സുകുമാരനാണ് എന്നാണ് എന്നും പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ പൂര്‍ണ്ണിമയുടെ ഈ തിരിച്ച് വരവിനെ വളരെ സന്തോഷത്തോടെയാണ് ആരാധകരും സുഹൃത്തുക്കളും ഏറ്റെടുത്തിരിക്കുന്നത്. അഞ്ജലി മേനോന്‍, നിമിഷ സജയന്‍, ഗീതു മോഹന്‍ദാസ്, ജ്യോതിസിന രാധാകൃഷ്ണന്‍ തുടങ്ങി നിരവധി താരങ്ങളാണ് പൂര്‍ണിമയുടെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.