രാജവെമ്പാലയുമായി കഴുത്തിൽ ഇട്ട് ഷൈൻ ചെയ്‌ത ആൾക്ക് കിട്ടിയ പണി കണ്ടോ..!

രാജവെമ്പാലയെ കഴുത്തിലിട്ട് അഭ്യാസം നടത്തിയ 60 ക്കാരന് ദാരുണാന്ത്യം. അസാമിലെ ഒരു ഗ്രാമത്തിൽ നടന്ന സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
പാടത്തു നിന്ന് ലഭിച്ച രാജവെമ്പാലയെ കഴുത്തിലിട്ട് അഭ്യാസം നടത്തിയ വൃദ്ധനാണ് മരണത്തിന് കീഴടങ്ങിയത്. രഘുനാഥബംജി എന്നയാൾക്കാണ് രാജവെമ്പാലയുടെ കടിയേറ്റത്. മദ്യലഹരിയിലായിരുന്നു അദ്ദേഹമെന്ന് കണ്ടാലറിയാം.

പാമ്പിനെ കഴുത്തിൽ ഇട്ട് റോഡിലൂടെ നടന്നും,  ആളുകളുടെ മുന്നിൽ നിന്ന് പാമ്പിനെ കഴുത്തിൽ ഇട്ട് അയാൾ ഷോ നടത്തുന്നത് കാണാം. പാമ്പുകളിൽ ഏറ്റവും ഉഗ്രവിഷമുള്ള രാജവെമ്പാല. അതിന്റെ കടിയേറ്റാൽ ജീവിതത്തിലേക്ക് തിരിച്ചു വരിക എന്നത് ശ്രമകരമായ കാര്യമാണ്. പാമ്പുകളുടെ രാജാവ് എന്നാണ് രാജവെമ്പാലയെ എന്ന് വിളിക്കുന്നത്. അങ്ങനെയുള്ള ഒരു പാമ്പിനെ കഴുത്തിലിട്ട് മറ്റുള്ളവരുടെ മുന്നിൽ ഷോ നടത്തുവാൻ ആയിരുന്നു അദ്ദേഹം ശ്രമിച്ചത്.

പാമ്പിനെ കഴുത്തിൽ മുറുക്കി പിടിക്കുന്നതും കാണാം. എല്ലാം കഴിഞ്ഞു പാമ്പിനെ താഴെയിറക്കാൻ പറ്റാത്ത അവസ്ഥയായി അദ്ദേഹത്തിന് അങ്ങനെയാണ് അദ്ദേഹത്തെ പാമ്പ് കടിയ്ക്കുന്നത്  നിമിഷനേരംകൊണ്ട് അയാൾ മരണത്തിനു കീഴടങ്ങുകയും ചെയ്തു.
മദ്യം ഉള്ളിൽ ചെന്നാൽ ചിലർക്കു പാമ്പ് എന്നോ, പുലിഎന്നോ  ഇല്ല. മറ്റുള്ളവരുടെ മുന്നിൽ ആളാവാൻ ശ്രമിക്കുന്ന അഭ്യാസങ്ങൾ ചിലപ്പോൾ ജീവനെടുക്കും അത് ആണ് ഇവിടെ സംഭവിച്ചത് . യാതൊരുവിധ സുരക്ഷാ മാർഗ്ഗങ്ങളും ഉപയോഗിക്കാതെയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടത്.  അത് മദ്യലഹരിയിൽ ആയതുകൊണ്ടാണ് എന്ന വ്യക്തമായ കാര്യമാണ്. ആസാമിലെ ഗ്രാമത്തിലെ ചില ചിലരുടെ മൊബൈൽ ഫോണിൽ പിടിച്ച വീഡിയോയാണിത്. നേരം കൊണ്ടാണ് ഈ വീഡിയോ വൈറൽ ആയത്.