അപകടം സംഭവിച്ചതിന് ശേഷം വീല്‍ചെയറിലിരുന്ന് ആദ്യ ഫോട്ടോഷൂട്ട് നടത്തി വൈറലായി യുവാവ്

അപകടം സംഭവിച്ചതിന് ശേഷം വീല്‍ചെയറിലിരുന്ന് ആദ്യ ഫോട്ടോഷൂട്ട് നടത്തി വൈറലായി യുവാവ്

ജീവിതത്തില്‍ ചിലപ്പോഴൊക്കെ തളര്‍ന്ന് പോകുന്ന ചിലനിമിഷങ്ങള്‍ ഉണ്ടാകും. എന്നാല്‍ അതിനെ അതിജീവിച്ച് ജീവതത്തോടെ പൊരുതി ജയിച്ച് ജീവിതവിജയം കൈവരിക്കുന്നവര്‍ എന്നും നമ്മുക്ക് ഹീറോകളായിരിക്കും.

അത്തരത്തില്‍ ഒരു ഹീറോയുടെ വിശേഷങ്ങളാണ് ഇന്ന് നിങ്ങളോട് പങ്കുവെയ്ക്കുന്നത്. അപകടത്തില്‍ ശരീരം തളര്‍ന്നിട്ടും അതിനോട് പടപൊരുതി തിരിച്ചെത്തിയ അലന്‍ വിക്രാന്ത് സെബാസ്റ്റ്യന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

കണ്ണൂരിലെ ആറളം പഞ്ചായത്തിലെ ആദിവാസ് കോളനിയില്‍ നിന്നുള്ള ചെമ്പന്‍ എന്ന ആദിവാസി യുവാവിനെ മേക്കോവര്‍ ഫോട്ടോഷൂട്ടിലൂടെ ബോളിവുഡ് താരങ്ങള്‍ക്ക് സമാനമായ ലുക്കിലെത്തിച്ചിരിക്കുകയാണ് അലന്‍. ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

മൂന്ന് വര്‍ഷത്തിന് മുന്‍പ് വാഹനാപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ അലന്‍ വിക്രാന്ത് വീല്‍ചെയറിലിരുന്ന് കൊണ്ടാണ് ഫോട്ടോഷൂട്ട് നടത്തിയത്. 2018ലാണ് സംവിധായകനും ഛായാഗ്രാഹകനുമായ അലനും സുഹൃത്ത് നിധിന്‍ ആന്‍ഡ്രൂസും വാഹനാപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ നിധിന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അലന്‍ അരയ്ക്ക് താഴേക്ക് തളര്‍ന്നു വീല്‍ചെയറിലാവുകായിരുന്നു.