ഭർത്താവ് മരിച്ച എല്ലാവർക്കും പിന്നീട് ഉള്ള ജീവിതം വളരെ കഷ്ടപ്പാട് നിറഞ്ഞതാണ്.ചിലപ്പോൾ കുട്ടികൾ കൂടി ഉണ്ടങ്കിൽ പിന്നെ ജീവിക്കാൻ വേണ്ടി സ്ത്രീകൾ ഒരുപാട് കഷ്ടപ്പെടേണ്ടി വരും.ഇങ്ങനെ ഉള്ളവരുടെ ജീവിതം പിന്നെ എങ്ങനെയാണ് എന്ന് പോലും നമുക്ക് പറയാൻ സാധിക്കില്ല.സർക്കാർ ഒരുപാട് പദ്ധതികൾ ഇവർക്ക് വേണ്ടി ചെയുന്നുണ്ടകിലും അത് ഒന്നും പ്രവർധികമാകുന്നില്ല.കേരള സർക്കാറിന്റെ ഒരു പെൻഷൻ സ്കീമാണ് ഇത്.ഇത് ആപേക്ഷികാൻ അപേക്ഷകൻ പുനർവിവാഹമുള്ള വ്യക്തിയായിരിക്കരുത്.ഇന്ദിര ഗാന്ധി വിധവ പെൻഷൻ സ്കീം എന്നാണ് പറയുന്നത്.ഇതിന് അപേക്ഷിക്കാൻ പ്രായ പരിധി ഇല്ലാ.അപേക്ഷകൻ ഒരു സേവന പെൻഷനർ / ഫാമിലി പെൻഷനർ ആകരുത് ,അപേക്ഷകൻ ആദായനികുതി നൽകുന്നയാളാകരുത്.വികലാംഗ പെൻഷൻ ഒഴികെ മറ്റേതെങ്കിലും സാമൂഹ്യക്ഷേമ പെൻഷൻ സ്വീകരിക്കുന്നവർക്ക് അപേക്ഷിക്കാൻ കഴിയില്ല.കുടുംബത്തിന് 2 acre യിൽ താഴെ മാത്രമേ സ്ഥലം പാടുള്ളൂ.സർക്കാർ ജോലി ഉള്ളവര്ക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
ഈ പദ്ധതിയിൽ അംഗമവാൻ അപേക്ഷകന്റെ വാർഷിക കുടുംബ വരുമാനം 50000 കവിയാൻ പാടില്ല. അപേക്ഷകൻ ഒരു വിധവയായിരിക്കണം ,7 വർഷത്തിൽ കൂടുതൽ ഭർത്താവിനെ കാണാനില്ല,50 വയസ്സിനു മുകളിലുള്ള സ്ത്രീകൾ 7 വർഷത്തിൽ കൂടുതൽ ഉപേക്ഷിച്ച് പുനർവിവാഹം ചെയ്യാത്തവരായിരിക്കണം .ഇങ്ങനെ ലഭിക്കുന്ന ആളുകൾക്ക് സ്ഥിര താമസത്തിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് അപേക്ഷിക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.