പുതിയ സന്തോഷവാർത്തയുമായി പേർളിയും, നിലയും..

പുതിയതായി ആരംഭിച്ച  ബിസിനസ് സംരംഭത്തിൽ പിന്തുണ നൽകിയ ആരാധകർക്ക് നന്ദി പറഞ്ഞ് പേളി മണി. മകളോടൊപ്പം ആണ്  ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. മെർച്ച്ബെയുടെ പേളി മാണി കളക്ഷൻസ് എന്ന വെബ്സൈറ്റിലൂടെയാണ് വസ്ത്ര വ്യാപാരത്തിന് പേളി മാണി തുടക്കം കുറിച്ചിരിക്കുന്നത്. വെറൈറ്റി ഡിസൈനുള്ള ടീ ഷർട്ട് കളുടെ കളക്ഷൻ തന്നെ വെബ്സൈറ്റിലുണ്ട്. കുട്ടിമാമാ ഞാൻ ഞെട്ടി മാമ, എന്നെഴുതിയ  വെറൈറ്റി ഡിസൈലുള്ള കളക്ഷൻ സും ഈ വെബ്സൈറ്റിലുണ്ട്. സ്വന്തം ഉൽപ്പന്നമായ സ്റ്റേ മോട്ടിവേറ്റഡ് എന്ന് എഴുതിയ  ടീ ഷർട്ട് ധരിച്ചു കൊണ്ട് തന്നെയാണ് പേളി ലൈവിൽ എത്തിയത് .

മികച്ച പ്രതികരണമാണ് വെബ്സൈറ്റിൽ ലഭിക്കുന്നതെന്നാണ് പേളി പറഞ്ഞത്,  ഉൽപന്നങ്ങൾക്ക് പിന്തുണ നൽകിയ ആരാധകരുടെ പേരും  പേളി പങ്കുവെക്കുന്നുണ്ട്. ഇതിനിടയിൽ മകൾ നില കാണിക്കുന്ന കുട്ടികുറുമ്പും വളരെ രസകരമാണ്. ഇനിയും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും, എന്തെങ്കിലും സജഷൻസ് ഉണ്ടെങ്കിൽ പറയണം എന്നും താരം പറയുന്നുണ്ട്.  തന്റെ പുതിയ സംരംഭത്തിന് പിന്തുണ നൽകിയ മെർച്ച്ബേ ടീമിനോട് പ്രത്യേക നന്ദിയും താരം രേഖപ്പെടുത്തുന്നുണ്ട്.

അവതാരികയായും, സിനികളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് പേളി മാണി. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലൂടെയാണ് പേളി സിനിമാലോകത്തേക്ക് എത്തിയത്.ഡി  ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയത്, ഭർത്താവായ ശ്രീനിഷ് മിനിസ്‌ക്രീൻ പരമ്പരയിലൂടെയാണ് താരം ശ്രദ്ധ പിടിച്ചു പറ്റിയത്. ബിഗ് ബോസ് സീസൺ വണ്ണിൽ എത്തിയതോടെയാണ് ഇരുവരെയും ജനങ്ങൾ അറിഞ്ഞു തുടങ്ങിയത്.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മൊട്ടിട്ട പ്രണയം ആണ് പിന്നീട് ശ്രീനിഷിന്റെയും പേളി മാണിയുടെയും വിവാഹ ജീവിതം വരെ എത്തിച്ചത്‌.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)