ചിരു കണ്ടനും കേളുവും ഒന്നിക്കുമ്പോൾ..

മലയാളിയുടെ പ്രിയ താരങ്ങളായ സെന്തിൽ കുമാറും, ഇന്ദ്രൻസ് തമ്മിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നുത് . പത്തൊമ്പതാം നൂറ്റാണ്ട് എന്ന വിനയൻ ചിത്രത്തിലെ വേഷത്തിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയിൽ ചിരു കണ്ടൻ എന്ന കഥാപാത്രമായാണ് സെന്തിൽ രാജാമണി എത്തുന്നത്. കേളു എന്ന കഥാപാത്രമായി മലയാളികളുടെ പ്രിയനടൻ ഇന്ദ്രൻസും എത്തുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം വിനയന്റെ ഏറെ നാളത്തെ ആഗ്രഹമാണ്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ ഇതിനോടകംതന്നെ സംവിധായകൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ഹൃദയസ്പർശിയായ സാമൂഹ്യജീവിതം വരച്ചുകാട്ടിയ സിനിമ എന്നാണ് വിനയൻ ഈ ചിത്രത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ ഈയടുത്ത് പൂർത്തിയായിരുന്നു. അന്നത്തെ സാമൂഹിക ജീവിതം പശ്ചാത്തലമാക്കിയ സിനിമയിൽ ചിരുകണ്ടൻ എന്ന കഥാപാത്രത്തെയാണ് നടൻ സെന്തിൽ അവതരിപ്പിക്കുന്നത്. നിഷ്കളങ്കനും സ്നേഹസമ്പന്നമായ പിന്നോക്ക ജാതിയിൽ പെട്ട ഒരു ചെറുപ്പക്കാരനാണ് ചിരുകണ്ടൻ.

ജാതി വിവേചനത്തിന് പഴയ നാളുകളിൽ പുഴുക്കളെപ്പോലെ കഴിഞ്ഞ അധസ്ഥിരതതിൽ ഒരാളായി മാറിയ കഥാപാത്രമാണ് ഇന്ദ്രൻസിന്റെ കേളു എന്ന കഥാപാത്രം. ഇന്ദ്രൻസിന്റെ അഭിനയത്തെക്കുറിച്ച് വിനയൻ എഫ് ബി യിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന വിനയൻ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സെന്തിൽ രാജാമണി പിന്നീട് ആകാശഗംഗ ടു വിലും താരം എത്തിയിരുന്നു.

മധ്യകാലത്ത് അധഃസ്ഥിതർക്ക് വേണ്ടി പോരാടിയ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണിത്. സിജു വിൽസൺ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുത്. പുതുമുഖ നായികയായ കയാദു ലോഹർ ആണ് ചിത്രത്തിലെ നായിക. കായംകുളം കൊച്ചുണ്ണി ആയി ചെമ്പൻ വിനോദും ചിത്രത്തിലെത്തുന്നത് . സുരേഷ് കൃഷ്ണ,ജാഫർ ഇടുക്കി, അനൂപ് മേനോൻ, ദീപ്തി സതി, സ്പടികം ജോർജ് സുദേവ് നായർ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്