ഭക്തിനിർഭരമായ അന്തരീക്ഷവുമായി പത്താം വളവിലെ അടുത്ത ഗാനം പുറത്തിറങ്ങി

ഇന്ദ്രജിത്ത് സുകുമാരനും,  സുരാജ് വെഞ്ഞാറമ്മൂടും മത്സരിച്ച് അഭിനയിക്കുന്ന പത്മകുമാർ ചിത്രം പത്താം വളവിലെ അടുത്ത ഗാനം പുറത്തിറങ്ങി .ഭക്തിനിർഭരമായ ആരാധനാ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ഇടവേളക്കുശേഷം അജ്മൽ അമീറും പത്താം വളവിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്നുണ്ട്. മുക്തയുടെ മകൾ  കണ്മണി എന്ന് വിളിക്കുന്ന കിയാരയുടെ ആദ്യചിത്രമാണിത്. രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്

വർഷങ്ങൾക്കു മുമ്പ് കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്റെ പ്രമേയം. അതിഥി രവിയും സ്വാസികയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ചിത്രത്തിൽ സുധീർ കരമന, രാജേഷ് ശർമ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, നിസ്താർ അഹമ്മദ്, അമ്പിളി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. മേക്കപ്പ് കൈകാര്യം ചെയ്യുന്നത് ജിതേഷ് പൊയ്യയാണ്. യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ,പ്രിൻസ് പോൾ എന്നിവരാണ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡ് നിർമാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാളത്തിൽ എത്തുന്നു എന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.  റുസ്തം,ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ നിതിൻ കേനിയുടെയും,നവീൻ ചന്ദ്ര യുടെയും പങ്കാളിത്തത്തിൽ ഉള്ളതാണ് എം. എംസ്.

Leave a Comment