മൂക്ക് കൊണ്ട് രസകരമായ വീഡിയോയുമായി പാർവതി തിരുവോത്ത്

മൂക്ക് ഉപയോഗിച്ച് രസകരമായ വീഡിയോ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം പാർവതി തിരുവോത്ത്. ” ഇത് ഇതിനകം തീ പിടിച്ചതാണ് ” എന്ന തലക്കെട്ടോടു കൂടിയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങൾ ആണ് ഈ വീഡിയോക്ക് കമന്റുകൾ നൽകുന്നത്, ക്രിയേറ്റിവിറ്റി സൂപ്പറായിട്ടുണ്ട് എന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബനും കമന്റ് നൽകിയിട്ടുണ്ട് , സയനോര, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് തുടങ്ങിയ നിരവധി താരങ്ങളും താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്.

മമ്മൂട്ടിയും പാർവതിയും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന പുഴു എന്ന ചിത്രമാണ് വരാനിരിക്കുന്നത്. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ടീസർ ഈയടുത്തു പുറത്തിറങ്ങിയിരുന്നു. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസാണ് ചിത്രത്തിന്റെ നിർമ്മാണ സഹ നിർമ്മാണം വിതരണവും. വൈറസിനു ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.

ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് പാർവതി കടന്നുവരുന്നത്. എന്നാൽ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് പിന്നീട് വിനോദയാത്ര, എന്നും നിന്റെ മൊയ്തീൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിനായി. ഉയരേ, ടേക്ക് ഓഫ്, ചാർലി തുടങ്ങിയഎല്ലാ ചിത്രങ്ങളും താരത്തിന്റെ ഹിറ്റ് സിനിമകളായിരുന്നു. അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇതിനോടകംതന്നെ പാർവ്വതിയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.