ജീവിതം വീൽചെയറിൽ, തോറ്റുകൊടുക്കാൻ ആകാതെ പ്രകൃതി സംരക്ഷണത്തിന് കൈത്താങ്ങുമായി ഒരു യുവാവ്…

വിധി ശരീരത്തെ തളർത്തിയെങ്കിലും തോറ്റു കൊടുക്കാൻ മനസ്സില്ലാതെ ജീവിതത്തോട് പൊരുതുന്ന ഒരു യുവാവ്,ഈ സംരംഭം പ്രകൃതിയെ സംരക്ഷിക്കാൻ കൂടിയുള്ളതാകുമ്പോൾ ഈ പരിശ്രമത്തിന് മാറ്റു കൂടുകയാണ് അങ്ങനെയൊരു ജീവിതകഥയുമായാണ്‌ ഈ യുവാവ് എത്തിയിരിക്കുകയാണ്.

പ്രകൃതി സംരക്ഷണത്തിന് ഒരു കൈത്താങ്ങായി വിത്ത് പേനകളുമായി ഒരു യുവാവ്. അരയ്ക്കുകീഴെ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട കൃഷ്‌ എന്ന യുവാവാണ് ഇപ്പോൾ ഇങ്ങനെയൊരു ഉദ്യമവുമായി മുന്നോട്ടുവന്നിരിക്കുന്നത്.

തൃശ്ശൂർ സ്വദേശിയായ കൃഷ് കുറച്ചു വർഷങ്ങൾക്കു മുമ്പുണ്ടായ അപകടത്തിലാണ് അരയ്ക്കുകീഴെ ചലനശേഷി നഷ്ടപ്പെട്ടത്. ജീവിതം തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിൽ ഒരു പുതിയ ജീവിതമാർഗവും കൂടി ആയാണ് കൃഷ്‌ എത്തിയിരിക്കുന്നത്.

പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള ഒരു പരിശ്രമവും കൃഷ്‌ നടത്തുന്നുണ്ട്. പ്ലാസ്റ്റിക് പേനക്ക് പകരം പേപ്പർ കൊണ്ടുള്ള വിത്ത് പേനകൾ ഉണ്ടാക്കി കൊടുക്കുകയാണ് യുവാവ് ഇപ്പോൾ, ആവശ്യക്കാർ കൊറിയർ ചെയ്തു കൊടുക്കുന്നതാണ്, പ്രിയപ്പെട്ടവർ ആരെങ്കിലും പേനകൾ വാങ്ങണമെങ്കിൽ ഉടനടി ബന്ധപ്പെടാനും കൃഷ് പറയുന്നുണ്ട് പറയുന്നുണ്ട്. ഈയൊരു വിത്ത് പേന വാങ്ങുന്നതിലൂടെ ഞങ്ങൾക്ക് ഒരു കൈത്താങ്ങും, അതോടൊപ്പം പ്രകൃതിയെ സംരക്ഷിക്കാനുള്ള ഉദ്യമത്തിൽ നിങ്ങളും പങ്കാളികളാകുമെന്നും ക്രിഷ് പറയുന്നു.

ജീവിതം ആരംഭിക്കുന്ന കാലഘട്ടത്തിൽ തന്നെ ഇങ്ങനെയൊരു ആക്സിഡന്റ് കൃഷിന്റെ ജീവിതത്തെ തകർത്തപ്പോൾ ജീവിതത്തോട് തോറ്റു കൊടുക്കാതെ പൊരുതാൻ ആണ് ഈ ചെറുപ്പക്കാരൻ തയ്യാറായത്, അതുകൊണ്ട് തന്നെയാണ് വീൽചെയറിൽ ഇരിക്കുമ്പോഴും ഇങ്ങനെ ഒരു ഉദ്യമത്തിന് കൂട്ടായി ആ യുവാവും ചേർന്നത് പ്രകൃതിയെ സംരക്ഷിക്കുന്നതോടൊപ്പം ഒരു ജീവിത മാർഗവുമായാണ് ഈ യുവാവ് ഈയൊരു കാര്യം തെരഞ്ഞെടുത്തിരിക്കുന്നത്.