മുന്നരെ കോടിയുടെ റേഞ്ച് റോവർ വോഗിൽ യാത്ര ചെയ്ത് മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രു.

മുന്നരെ കോടിയുടെ റേഞ്ച് റോവർ വോഗിൽ യാത്ര ചെയ്ത് മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രു. മകൾക്കായ് ഒരു കിടിലൻ സർപ്രൈസ് ഒരിക്കയാണ് പുതിയ വണ്ടിയുടെ വിവരം മകളോട് പറഞ്ഞത്. ഡ്രൈവറെ വണ്ടിയിൽ  കുനിഞ്ഞിരുത്തി പക്രു ഓടിക്കുന്ന രീതിയിലാണ് കാർ കൊണ്ട് നിർത്തിയത്.

പക്രുവിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലൂടെയാണ് റേഞ്ച് റോവറിലെ യാത്ര വിശേഷങ്ങൾ മകളായ ദീപ്ത കീർത്തി പങ്കു വെച്ചത് . മകളോട് വണ്ടിയെ കുറിച്ചുള്ള കാര്യങ്ങളും പക്രു പറഞ്ഞു കൊടുക്കുന്നുണ്ട്. അച്ഛൻ മകൾ ബന്ധത്തേക്കാൾ ഉപരി രണ്ടു കൂട്ടുകാരെ പോലെയാണ് ഇവർ സംസാരിക്കുന്നത്.

കേരളത്തിൽ തന്നെ ഇപ്പോൾ വിപണിയിലുള്ള ഏറ്റവും കൂടുതൽ വിലവരുന്ന വാഹനങ്ങളിൽ ഒരെണ്ണം ആണ് ഇതെന്നും, ലണ്ടനിൽ നിന്നാണ് വാഹനം ഇറക്കുമതി ചെയ്തതെന്നും പക്രു മകളോട് പറയുന്നുണ്ട്.30-35സെന്റിമീറ്ററിൽ വണ്ടി ഉയർത്താനും താഴ്ത്താനും കഴിയുമെന്നും  വളരെയധികം യാത്രാസുഖം ഉള്ളതും, കംഫർട്ട്മാണ് എന്നും,റോഡുകളിലെ കുണ്ടും കുഴികളും പോലും ഇതിന് പ്രശ്നമല്ലെന്നും താരം പറയുന്നു.

പുറത്തു തണുപ്പ് ആണെങ്കിൽ അകത്തു സീറ്റു കൾ ചൂടാക്കാമെന്നും, സീറ്റുകൾ തണുപ്പിക്കാം എന്നും താരം പറയുന്നുണ്ട്. വണ്ടിയുടെ വിശേഷങ്ങൾ എല്ലാം പറഞ്ഞതിനുശേഷം മകളുമായി ഒരു യാത്രയും ഗിന്നസ് പക്രു നടത്തുന്നുണ്ട്. വാഹനത്തിന് രണ്ട് ലക്ഷം രൂപയിലധികം ഇൻഷുറൻസ് എന്നും താരം പറയുന്നു. റോഡ് ടാക്സ് 50 ലക്ഷം വരെ ആണെന്നും പറഞ്ഞു.500കിലോ ഗ്രാം വരെ ഉണ്ടെന്നു താരം പറയുന്നു. റേഞ്ച് റോവർ റോഡിലെ രാജാവെന്നും പക്രു പറയുന്നുണ്ട്. റോഡിൽ നിന്ന് ഉയർന്ന് നിൽക്കുന്ന വണ്ടിയാണെന്നും കേരളത്തിലെ റോഡുകൾക്ക് ഇങ്ങനെയുള്ള വണ്ടികളാണ് നല്ലതെന്നും പക്രു പറയുന്നു , ഡീസൽ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ സ്മൂതും സൈലന്റുമാണെന്ന് പക്രു പറഞ്ഞു. കേരളത്തിൽ പത്തു താഴെ വാഹനങ്ങിൽ ഒന്നാണ്  ഈ വാഹനം. കേരളത്തിൽ പത്തു താഴെ വാഹനങ്ങിൽ ഒന്നാണ്  ഈ വാഹനം. വണ്ടി ഓടിച്ച റോയൽ ഡ്രൈവ് കൊച്ചിയിലെ അഫ്സലിനെയും താരം പരിചയപ്പെടുത്തുന്നുണ്ട്. ഗിന്നസ് പക്രുവിന്റെ യഥാർത്ഥ പേര് അജയ് കുമാർ എന്നാണ്.