കോളേജിലെ കൊച്ചേട്ടൻ ആയിരുന്നു അജയ്, ബാല്യകാലത്തെ ഓർമ്മകൾ പങ്കു വെച്ച് പക്രുവിന്റെ അമ്മ

അമ്മയ്ക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം ഗിന്നസ് പക്രു. കോട്ടയത്തുള്ള തന്റെ വീട്ടിൽ എത്തി അമ്മ അംബുജാക്ഷിയമ്മയുമായുള്ള കുട്ടികാലത്തെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.

അജയ് കുമാർ എന്നാണ് ഗിന്നസ് പക്രുവിന്റെ യഥാർത്ഥ പേര്. അമ്മയ്ക്ക് പക്രു എന്ന പേര് വിളിക്കുന്നത് എന്നത് ഇഷ്ട്ടമല്ലായിരുന്നെന്നും, അജയ് എന്ന് വിളിക്കാൻ തന്നെയാണ് മകനെ വിളിക്കാൻ ഇഷ്ടപ്പെട്ടിരുന്നു എന്നാണ് അമ്മ പറയുന്നത്. എന്നാൽ പക്രു വെന്ന പേരാണ് ഇവനെ ലോക പ്രസിദ്ധനാക്കിയത് എന്ന് അമ്മ പറയുന്നു.

കുട്ടിക്കാലത്ത് അജയ് വളരെ കുസൃതിയായിരുന്നു എന്നും പാത്രങ്ങളുടെ മുകളിൽ കയറി നിന്നുകൊണ്ട് എടുത്തുചാടാറുണ്ടെന്നും ഉണ്ടെന്നും അങ്ങനെ ഒരു തവണ നെറ്റി മുറിഞ്ഞു എന്നുള്ള ഓർമ്മകളും അമ്മ പങ്കുവയ്ക്കുന്നുണ്ട്.

സ്കൂളിൽ പോകുന്ന സമയത്ത് അമ്മ അജയ് യെ കാത്തിരിക്കാറുണ്ട് എന്നും അവിടുത്തെ അധ്യാപകർക്കുള്ള മോനോടുള്ള താല്പര്യം കണ്ട് പിന്നീട് അവിടെ മകനെ കാത്തു നിൽക്കാറില്ല എന്നും, ജോലിക്ക് പോകാറുണ്ട് എന്നായിരുന്നു അമ്മ പറയുന്നത്. ഇന്നും ആ ടീച്ചേഴ്സിനെ നന്ദിയോടെ ഓർക്കുന്നു ഉണ്ടെന്നും താരം പറഞ്ഞു. കലോത്സവവേദികളിൽ നിറസാന്നിധ്യമായിരുന്നു മകൻ എന്നും. അച്ഛനായ രാധകൃഷ്ണനെപോലെ നല്ലൊരു കാഥികൻ ആയിരുന്നു മകനെന്ന് അജയ് യുടെ അമ്മ പറയുന്നുണ്ട്.കോളേജിലെത്തിയപ്പോൾ മകനെ കുട്ടികൾ അവരുടെ തോളിലേറ്റി കൊണ്ടു പോകാറുണ്ടെന്നും, കൊച്ചേട്ടൻ എന്നായിരുന്നു ഇവനെ വിളിച്ചിരുന്നതെന്നും അമ്മ പറഞ്ഞു.

കുട്ടിക്കാലത്തെ ഇഷ്ടമായ ഭക്ഷണമായ എരിവും പുളിയും എന്ന് പേരുള്ള വിഭവംഅമ്മ ഉണ്ടാക്കുന്നതും.കോട്ടയം സ്റ്റൈൽ ഉള്ള അമ്മയുടെ പ്രത്യേക ഭക്ഷണങ്ങളും കഴിച്ച് കൊണ്ടാണ് അജയ് വീട്ടിൽ നിന്നും മടങ്ങുന്നത്. ചെറിയ സമയം കൊണ്ട് തന്നെ ഉണ്ടപ്പക്രുവിന്റെ കുട്ടികാലത്തെ വിശേഷങ്ങൾ അമ്മ പങ്കുവെച്ചിരുന്നു.