അന്ന് അച്ഛനോളം… ഇന്ന് അമ്മയോളം… മകളുടെ ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രു

മകളുടെ ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയനടൻ ഗിന്നസ് പക്രു. അന്ന്…അച്ഛനോളം..ഇന്ന് അമ്മയോളം എന്ന തലക്കെട്ടോടു കൂടിയാണ് മകളായ ദീപ്ത കീർത്തിയുടെ ചിത്രങ്ങൾതാരം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. പക്രുവിന് ഒപ്പം നിൽക്കുന്ന മകളുടെ ചെറുപ്പകാലത്തെ ഫോട്ടോയും, അമ്മയായ ഗായത്രിയുമായി നിൽക്കുന്ന ഇപ്പോഴത്തെ ചിത്രം ഉൾപ്പെടുത്തിയാണ് പക്രു ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് നൽകുന്നത്, ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്നും, എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് തുടങ്ങി നിരവധി കമന്റുകളും ചിത്രത്തിനു താഴെയായി ആരാധകർ നൽകുന്നുണ്ട്.

മകളായ ദീപതകീർത്തിയുമായി ഇപ്പോൾ ഗിന്നസ് പക്രുവിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ നിരവധി വീഡിയോയിലൂടെ അച്ഛനും മകളും മലയാളികൾക്ക് ഇന്ന് സുപരിചിതരാണ്. കടുത്ത വാഹന പ്രേമിയായ മകളുടെ ആഗ്രഹങ്ങൾ നടത്തി കൊടുക്കാറുണ്ട് പക്രു. ഈയടുത്ത് മൂന്നരക്കോടിയുടെ റേഞ്ച് റോവറിൽ യാത്രചെയ്ത ഗിന്നസ് പക്രു വിന്റെയും മകളുടെയും യാത്ര സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അച്ഛനും മകളും തമ്മിലുള്ള കളിയും ചിരിയും എല്ലാം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറ്.

പരിമിതികളെ അവസരങ്ങളാക്കി മാറ്റിയ മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രുഎന്നു വിളിക്കുന്ന അജയ് കുമാർ.നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് ഇദ്ദേഹം. പക്രുവിന്റെ അത്ഭുതദ്വീപ്, ജോക്കർ തുടങ്ങിയ ചിത്രങ്ങൾ മലയാളികൾ ആരും മറന്നു കാണില്ല. അഹമ്മദാബാദ് രാജ്യന്തര ഫിലിംഫെസ്റ്റിവലിൽ മികച്ച നടനായി പക്രുവിനെ തെരെഞ്ഞെടുത്തിരുന്നു. ഇളയരാജ എന്ന ചിത്രത്തിലാണ് പുരസ്കാരം ലഭിച്ചത്. ഈ അടുത്ത് സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്യുന്ന എന്റെ മാതാവ് എന്ന സീരിയലിൽ അഥിതി വേഷത്തിൽ താരം എത്തിയിരുന്നു.