പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ അച്ഛനും മകനും എത്തുന്നു, പാപ്പനുള്ള കാത്തിരിപ്പിൽ ആരാധകർ…

പാപ്പൻ എന്ന സിനിമയിലൂടെ ആരാധകരെ തില്ലടിപ്പിക്കാൻ സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും എത്തുന്നു. ഇപ്പോൾ അച്ഛനും മകനും നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ആദ്യമായാണ് അച്ഛനും മകനും ഒരു സിനിമയിൽ ഒന്നിക്കുന്നത്. ചിത്രങ്ങൾ ഗോകുലാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്.ലേലം, വാഴുന്നോർ, പത്രം തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച ജോഷി -സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രത്തിനു വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ.

പാപ്പൻ എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഈരാറ്റുപേട്ടയിൽ ഡിസംബർ 13 നാണ് ചിത്രീകരണം ആരംഭിച്ചത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിനുശേഷം മലയാളികൾക്കായ് ഒരുക്കുന്ന മറ്റൊരു ചിത്രം കൂടിയാണിത്. സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ 252മത്തെ ചിത്രംകൂടി എന്ന പ്രത്യേകതയും ഇതിനുണ്ട്. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ ഗോകുൽ സുരേഷ്, നീത പിള്ള, നൈല ഉഷ, കനിഹ ആശാ ശരത്, ചന്ദ്രു നാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷസിന്റെയും ഇഫാർ കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ആർ ജെ ഷാൻ ആണ്.ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. കാവലിനു ശേഷം പാപ്പൻ ഇറങ്ങുമ്പോൾ വളരെ ആകാംക്ഷയോടെ കൂടിയാണ് ആരാധകർ സുരേഷ് ഗോപി ചിത്രത്തിനായി കാത്തിരിക്കുന്നത്.