തിയറ്ററുകളിൽ പ്രകമ്പനം സൃഷ്ടിച്ച് മൂന്ന് സൂപ്പർ ഹിറ്റ്‌ ചിത്രങ്ങൾ ഈ മാസം ഒ.ടി.ടി. റിലീസിനായി എത്തുന്നു

തിയറ്ററുകളിൽ പ്രകമ്പനം സൃഷ്ടിച്ച് മൂന്ന് സൂപ്പർ ഹിറ്റ്‌ ചിത്രങ്ങൾ ഈ മാസം ഒ ടി ടി റിലീസിനായി എത്തുന്നു, മോഹൻലാൽ നായകനായ മരയ്ക്കാർ അറബിക്കടലിലെ സിംഹം, ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, സുരേഷ് ഗോപി ചിത്രം കാവൽ  എന്നീ ചിത്രങ്ങളാണ് ഈമാസം ആമസോണിലും നെറ്റ്ഫ്ളിക്സിലുമായാണ് സിനിമ എത്തുന്നത്.

പ്രിയദർശൻ സംവിധാനം ചെയ്ത് പ്രീ ബുക്കിങ്ങിലൂടെ 100കോടി ക്ലബ്ബിൽ എത്തിയ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിലെ സിംഹം , ഡിസംബർ 17ന് ചിത്രം  ഒ ടി ടി റിലീസായ് എത്തുമെന്ന വിവരം ആമസോൺ പ്രൈം തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ആമസോൺ ഹെൽപ്പ് എന്ന ഫേസ്ബുക്ക് ഹാൻഡിലിലൂടെയാണ്  ചിത്രത്തിന്റെ ഒ ടി ടി റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിച്ചത്. ഡിസംബർ 2നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചത് ഇതിനുശേഷം 15 ശേഷം ദിവസങ്ങൾക്ക് ശേഷമാണ് ചിത്രം ഒ ടി ടി റിലീസിനായി എത്തുന്നത്. കുഞ്ഞാലി നാലാമന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്, മോഹൻലാലിനോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

80 കോടിയിലധികം വേൾഡ് വൈഡ് കളക്ഷനുമായി കുതിപ്പ് തുടരുന്ന കുറുപ്പിന്റെ  ഒ ടി ടി റിലീസ് ഈമാസം 17ന് നെറ്റ്ഫ്ളിക്സിലൂടെയാണ് പുറത്തിറങ്ങുന്നത്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ കഥ പറയുന്ന ചിത്രമാണ് കുറുപ്പ്,  ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാണം നടത്തിയിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്‌സും ചേർന്നാണ്, കുറുപ്പിന് തീയേറ്ററിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ചിത്രം ഒ ടി ടി റിലീസായി ഡിസംബർ 23 ന് നെറ്റ്ഫ്ളിസിലൂടെ പ്രദർശനത്തിനെത്തും, നവംബർ 25നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നത്.