മാർച്ച് 18ന്  ഒ ടി ടി റിലീസിനൊരുങ്ങി ദുൽഖർ ചിത്രം സല്യൂട്ട്

മാർച്ച് 18ന്  ഒ ടി ടി റിലീസിനൊരുങ്ങി ദുൽഖർ സൽമാൻ ചിത്രം സല്യൂട്ട്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ  പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോഷൻ ആൻഡ്രൂസ് ആണ്. ഹിന്ദി, മലയാളം, തെലുങ്ക്,കന്നഡ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക.ദുൽഖർ  തന്റെ ഈ എഫ് ബി പേജിലൂടെ ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പോലീസ് വേഷത്തിലെത്തുന്ന ദുൽഖർ അരവിന്ദ്  കരുണാകരൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

തീയറ്ററുകളിൽ ആയിരിക്കും ചിത്രം പ്രദർശിപ്പിക്കുന്നത് എന്നായിരുന്നു മുൻപ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഒ ടി ടി യിലൂടെ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ്  പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.സോണി  ലിവ് ഇന്ത്യയുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു,  സാനിയ ഈയ്യപ്പൻ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  ബോളിവുഡ് താരമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ട് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രംകൂടി എന്ന പ്രത്യേകതയും ഇതിനുണ്ട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ചിത്രം ജനുവരി 14ന് ആയിരുന്നു റിലീസ് ചെയ്യാനിരുന്നത് എങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.