ഒരുത്തിയുടെ രണ്ടാം ഭാഗം എത്തുന്നു, പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ

ഒരുത്തിയുടെ രണ്ടാം ഭാഗം എത്തുന്നു പ്രഖ്യാപനവുമായി അണിയറ പ്രവർത്തകർ.  ബെൻസി പ്രൊഡക്ഷൻസിന്റെ  ബാനറിൽ വി. കെ പ്രകാശ് സംവിധാനം ചെയ്ത് എസ് സുരേഷ് ബാബു രചനയും നിർവഹിച്ച ഒരുത്തി മികച്ച പ്രതികരണങ്ങളുമായി ഇപ്പോൾ തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. നവ്യാനായരുടെ മികച്ചൊരു തിരിച്ചു വരവാണ് നവ്യാനായർ ഈ സിനിമയിലൂടെ നടത്തിയിരിക്കുന്നത്.  ഇപ്പോൾ ചിത്രത്തിന്റെ രണ്ടാംഭാഗം എത്തുന്നു എന്ന വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ എന്ന സമുദ്രശിലയിൽ വാചകം എഴുതിയ പോസ്റ്റർ പങ്കുവെച്ചാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്.  ഒരുത്തിയുടെ പ്രസ് മീറ്റിൽ ആണ് ഇക്കാര്യം സിനിമയുടെ സംവിധായകനായ വികെ പ്രകാശ് അറിയിച്ചത്. ചിത്രത്തിലെ അവസാന ഭാഗത്തിൽ നിന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു.ഒരുത്തി 2എന്നാണ് ചിത്രത്തിന്റെ പേര്.

സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ വ്യത്യസ്തയാർന്ന കഥയാണ് ഒരുത്തി.  ഈ ചിത്രം യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിട്ടുള്ളതാണ് . രാധാമണി എന്ന കഥാപത്രമായാണ് നവ്യ നായർ ചിത്രത്തിൽ എത്തുന്നത്, കൊച്ചി ഫെറി സർവീസിൽ കണ്ടക്ടറായി ജോലി ചെയ്താണ് ഭർത്താവും അമ്മയും മക്കളും അടങ്ങുന്ന ചെറിയ കുടുംബത്തെ രാധാമണി സംരക്ഷിക്കുന്നത്.

കുഞ്ഞു കുട്ടി പരാധീനങ്ങളുമായ് നടക്കുന്ന കാലത്ത് അപ്രതീക്ഷിതമായി ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ എത്തുകയും, അതിനെ പരിഹരിക്കാൻ ശ്രമിക്കുന്ന ഒരു വീട്ടമ്മയുടെ കഥയാണ് ഒരുത്തി, വിനായകൻ,സൈജു കുറുപ്പ്, മുകുന്ദൻ, കെ പി എ സി ലളിത, അരുൺ നാരായൺ തുടങ്ങിയവരും ചിത്രത്തിൽ   പ്രധാന വേഷത്തിൽ എത്തുന്നത്.