ഒരുത്തിയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നവ്യ നായർക്ക് പ്രശംസയുമായി ഭാവന

പത്തു വർഷങ്ങൾക്കു ശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നവ്യാനായർ പ്രശംസയുമായി ഭാവന. ” ഇന്നലെ രാത്രി ആണ് “ഒരുത്തി” സിനിമ കണ്ടത്. വളരെ ത്രില്ലടിച്ചാണ് ഞാൻ ആ സിനിമ കണ്ടത് 10 വർഷങ്ങൾക്കുശേഷം സ്ക്രീനിൽ വളരെ ഗംഭീരമായ തിരിച്ചുവരവ്,നിങ്ങളാണ് ഏറ്റവും മികച്ച നടി എന്നതിൽ തർക്കമില്ല നിങ്ങൾ രാധാമണിയെ പിന്തിരിപ്പിച്ച രീതിയാണ് സിനിമയുടെ ഹൈ പോയിന്റ്.

അതുപോലെതന്നെ സിനിമയിലെ മറ്റു അഭിനേതാക്കളായ സൈജുകുറുപ്പ്, വിനായകൻ,ആദിത്യ തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് .  ഈ ചിത്രം സംവിധാനം ചെയ്ത വികെ പ്രകാശനും അഭിനന്ദനങ്ങൾ. എല്ലാവരും തിയേറ്ററിൽ പോയി സിനിമ കാണണം എന്നും  ഭാവന തന്റെ കുറിപ്പിൽ പറയുന്നു. നവ്യ നായർ ഭാവനയുടെ പോസ്റ്റിന് തിരിച്ചും നന്ദി പറയുന്നുണ്ട്. ഭാവനയുടെ തിരിച്ചുവരവിനും കാത്തിരിക്കുന്നുണ്ട് എന്നും നവ്യ നായർ കുറിക്കുന്നുണ്ട്.

സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ വ്യത്യസ്തയാർന്ന കഥയാണ് ഒരുത്തി.  ഈ ചിത്രം യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിട്ടുള്ളതാണ് . രാധാമണി എന്ന കഥാപത്രമായാണ് നവ്യ നായർ ചിത്രത്തിൽ എത്തുന്നത്, കൊച്ചി ഫെറി സർവീസിൽ കണ്ടക്ടറായി ജോലി ചെയ്താണ് ഭർത്താവും അമ്മയും മക്കളും അടങ്ങുന്ന ചെറിയ കുടുംബത്തെ രാധാമണി സംരക്ഷിക്കുന്നത്.

കുഞ്ഞു കുട്ടി പരാധീനങ്ങളുമായ് നടക്കുന്ന കാലത്ത് അപ്രതീക്ഷിതമായി ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ എത്തുകയും, അതിനെ പരിഹരിക്കാൻ ശ്രമിക്കുന്ന ഒരു വീട്ടമ്മയുടെ കഥയാണ് ഒരുത്തി.
ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിനായകൻ എത്തുന്നത്.  വളരെ റിയലിസ്റ്റിക്കായ അഭിനയമായിരുന്നു വിനായകന്റെ. സൈജു കുറുപ്പ്, മുകുന്ദൻ, കെ പി എ സി ലളിത, അരുൺ നാരായൺ തുടങ്ങിയവരും ചിത്രത്തിൽ  അഭിനയിച്ചിട്ടുണ്ട്