ചൈനയിലെ  ഓറഞ്ചിനെ ടെറസ്സിൽ കൃഷിചെയ്ത് ബിന്ദു എന്ന യുവതി

ചൈനയിലെ  ഓറഞ്ചിനെ ടെറസ്സിൽ കൃഷിചെയ്ത് ബിന്ദു എന്ന യുവതി. മാതൃ ദേശമായ ചൈനയിൽ നിന്നും  വീടിനു മുകളിലെ   ടെറസിൽ  ഓറഞ്ച് കൃഷി ചെയ്ത് 100%വിജയം കൈവരിച്ചിരിക്കുകയാണ് ഈ വീട്ടമ്മ. 500 രൂപ കൊടുത്ത്  നഴ്സറിയിൽ നിന്നും സ്വന്തമാക്കിയ ഒരു ഓറഞ്ച് തൈയിൽ നിന്നാണ് ഇങ്ങനെയൊരു വിജയഗാഥയ്ക്ക് തുടക്കംകുറിച്ചത്. ഓറഞ്ച് നടേണ്ട രീതികളെക്കുറിച്ചും അതിൽ ചേർക്കേണ്ട വളത്തെക്കുറിച്ചും കൃത്യമായ വിവരണം ബിന്ദു പങ്കുവെക്കുന്നുണ്ട്. എങ്ങനെയാണ് മറ്റൊരു തൈ നടുന്നതിനെ കുറിച്ചും അതിന്റെ പരിപാലന ങ്ങളെക്കുറിച്ചും കൃത്യമായി തന്നെ അതിന്റെ വിവരണങ്ങൾ ബിന്ദു പങ്കുവെക്കുന്നുണ്ട്. കൂടാതെ എപ്പോഴൊക്കെയാണ് ഓറഞ്ച് തൈകൾ നടാൻ അനുയോജ്യം എന്നുള്ള കാര്യങ്ങളും വിശദമായി തന്നെ പറയുന്നുണ്ട്. വെള്ളം കുറവ് മാത്രം ഒഴിച്ചാൽ ഓറഞ്ചിന് മധുരം കൂടുമെന്നും ബിന്ദു പറയുന്നുണ്ട്. ചെടിച്ചട്ടികളിൽ ആണ് ഓറഞ്ച് കൃഷി ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
കൊള്ള വില കൊടുത്തു വിഷമയമായ ഓറഞ്ചുകൾ വാങ്ങുന്നവരാണ് നമ്മൾ.  എന്നാൽ ഒരു ചെറിയ അധ്വാനം കൊണ്ട് നമുക്കും ബിന്ദുവിനെ പോലെ ഒരു നേട്ടം കൈവരിക്കാനാകും. ഓറഞ്ചിന് പുറമേ  മറ്റുപല കൃഷിയും കൃഷി രീതികളും ബിന്ദു ചെയ്യുന്നുണ്ട്. പഴങ്ങളും പച്ചക്കറികളും മടക്കം ഒരു വീട്ടിലേക്ക് ആവശ്യമുള്ളതൊക്കെ  ബിന്ദു തന്റെ കൃഷിയിടത്തിൽ നിന്ന്  ഉണ്ടാക്കുന്നുണ്ട്. ഇന്നത്തെ സല്യൂട്ട് ഈ സംരംഭക്ക് ആകാം.