ഓന്തിന്റെ കുഞ്ഞിനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടോളൂ..

ഓന്തിനെ കാണാത്തവരായി ആരും തന്നെ കാണില്ല എന്നാൽ ഓന്തിന്റെ കുഞ്ഞിനെ കണ്ടിട്ടുണ്ടോ? അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കുഞ്ഞുങ്ങളെ കാണാൻ എല്ലാവർക്കും ഇഷ്ട്ടമാണ്, അത് ഏതു കുഞ്ഞായാലും മനുഷ്യന്റെ ആയാലും മൃഗങ്ങളുടെ ആയാലും കുഞ്ഞുങ്ങളെ കാണുന്നത് എല്ലാവരുടെയും മനസ്സു നിറക്കുന്നു അത്തരത്തിലുള്ള ഒരു കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുക.

പാണ്ടകളെ ഒരുപാട് ഇഷ്ടമാണ് എല്ലാവർക്കും കറുപ്പും വെളുപ്പും നിറഞ്ഞ പാണ്ടയെയും അവരുടെ കളികൾ കാണുന്നതും വളരെ കൗതുകമാണ്, എന്നാൽ അവയുടെ കുഞ്ഞുങ്ങളെ ചിലർ കണ്ടു കാണില്ല അവയെ ഇതിൽ കാണാം. നിറം മാറുന്ന ജീവികൾ ആണ് ഓന്തുകൾ, നമ്മുടെ വീടിന്റെ ചുറ്റുപാടും, മരങ്ങളിലും എല്ലാം ഇവയെ നാം കണ്ടിട്ടുണ്ട് എന്നാൽ ഇതിന്റെ കുഞ്ഞിനെ കണ്ടവർ ചുരുക്കം ആയിരിക്കും. ഓന്തിന്റെ കുഞ്ഞിനെയും ഈ വീഡിയോയിൽ കാണാം.

രാജവെമ്പാലയെ കാണാത്തവർ ആരും തന്നെ കാണില്ല, എന്നാൽ അവയുടെ കുഞ്ഞുങ്ങൾ മുട്ടയിൽ നിന്ന് വിരിഞ്ഞു വരുന്ന കാഴ്ച വളരെ രസകരമാണ്. ജനിക്കുമ്പോൾ തന്നെ വിഷമുള്ള പാമ്പുകൾ ആണ് ഇത്.

ഹിപ്പോ പൊട്ടമസിന്റെ കുഞ്ഞുങ്ങളെ കണ്ടിട്ടുണ്ടോ, ഹിപ്പോപൊട്ടാമസിനെ കാണുമ്പോൾ പലർക്കും അറപ്പ് തോന്നും, ഇവയുടെ രൂപവും വലിയ വായുവുമെല്ലാം പലർക്ക് ഇടയിലും അപ്രീതി ജനിപ്പിക്കും, എന്നാൽ അമ്മ ഹിപ്പോ പൊട്ടമസിന്റെ ഒപ്പമുള്ള ഈ കുഞ്ഞിന്റെ നിമിഷങ്ങൾ കണ്ടാൽ ആരും നോക്കി നിന്നുപോകും. അമ്മയോടൊപ്പം ഭക്ഷണം കഴിക്കുന്നതും, നീന്തുന്നതുമെല്ലാം രസമുള്ള കാഴ്ചയാണ്. കുഞ്ഞുങ്ങൾ ഏതായാലും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. അത്തരത്തിൽ നമ്മൾ ഇഷ്ടപ്പെടുന്ന വിവിധ മൃഗങ്ങളുടെ കുഞ്ഞിന്റെ വീഡിയോ ആണിത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ സന്ദർശിക്കുക.