സവാള കഴിക്കുന്നവർ അറിഞ്ഞിരിക്കുക

നമ്മുടെ എല്ലാം വീടുകളിൽ ഉപയോഗിക്കുന്ന ഒരു സാധനമാണ് ഉള്ളി. ഒരുപാട് ഗുണങ്ങളും സവിശേഷതകളും അടങ്ങിയ ഒരു പച്ചക്കറിയാണ് ഉള്ളി.വായിലുണ്ടാകുന്ന അണുബാധയെ ചെറുക്കാനും, പല്ലിന് കേടുണ്ടാകുന്നത് തടയാനും ഉള്ളി സഹായിക്കും.വായിൽ ഉണ്ടാവുന്ന രോഗങ്ങൾ തടയാൻ ഉള്ളിയൊരു നല്ലൊരു മരുന്ന് തന്നെയാണ്.രണ്ടുമൂന്ന് മിനുട്ട് പച്ച ഉള്ളി ചവയ്ക്കുന്നത് വായിലെ അണുക്കളെ നീക്കാന്‍ സഹായിക്കും.ഒരുപാട്‌ രോഗങ്ങൾക്കും ഉള്ളി നല്ലൊരു മരുന്നാണ്.
ജലദോഷം, ആസ്ത്മ, അണുബാധ, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ചുമ തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്നായും രക്തം കുടിക്കുന്ന പ്രാണികളെ തുരത്താനും ഉള്ളി ഉപയോഗിക്കാം.മരുന്നുകളിൽ ഉള്ളി ഒരു മിശ്രിതമായി ഉപയോഗിക്കുന്നു.അതോടൊപ്പം തന്നെ ഉള്ളി ചതച്ചത് ഇട്ടാൽ പ്രാണികളുടെ വരവ് കുറയ്ക്കാൻ കഴിയും.

ചർമ സംരക്ഷണത്തിനും ഉള്ളി നമ്മൾ ഉപയോഗിക്കാറുണ്ട്.ചർമത്തിനു ഹാനികരമാകുന്ന വിഷവസ്തുക്കളിൽ നിന്നെല്ലാം അതിനെ സംരക്ഷിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്.ചർമത്തെ സംരക്ഷിച്ചു തിളക്കം ഉള്ളതായി സൂക്ഷിക്കാൻ പറ്റുന്നതാണ്. ചർമത്തെ അണുബാധയിൽ നിന്നു സംരക്ഷിക്കാനും ചർമം ആരോഗ്യത്തോടെയും തിളക്കത്തോടെയുമിരിക്കാനും ഉള്ളി സഹായിക്കും.ഒരുപാട് ധാതുകൾ ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്.മിനറൽസ്, ആന്റി ഓക്സിഡന്റ്സ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് ഉള്ളി. അതുകൊണ്ടുതന്നെ ചർമത്തെ രോഗങ്ങളിൽനിന്നു സംരക്ഷിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്. ഒരുപാട് ഔഷധ ഗുണങ്ങൾ ചേർന്ന ഒരു സാധനം കൂടിയാണ് ഉള്ളി.കൂടുതൽ അറിയാൻ വീഡിയോ കാണുക.