നൊസ്റ്റു ഫീലിലേക്ക് നമ്മളെ കൊണ്ട് പോകുന്ന ചില പരസ്യങ്ങൾ കാണാം

നൊസ്റ്റു ഫീലിലേക്ക് നമ്മളെ കൊണ്ട് പോകുന്ന ചില പരസ്യങ്ങൾ ഉണ്ട്. ഇന്ന് അവയെ പരിചയപ്പെടാം വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ, അവളുടെ മനമാകെ തളിരിടും ഒരു കാലം, മഴ വന്നാൽ പോപ്പി കുട തുടങ്ങിയ നൊസ്റ്റാൾജിയ ഉണർത്തുന്ന പല പരസ്യങ്ങളും നമ്മൾ കണ്ടിട്ടുണ്ട് അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

അവളുടെ മനം ആകെ എന്ന് തുടങ്ങുന്ന ഗാനം ഭീമ ജ്വല്ലറിയുടെ മുഖമുദ്ര തന്നെ മാറ്റിയ പരസ്യമാണ്. ആന്റിന അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ടിവി കാണുന്ന കാലഘട്ടത്തിലൂടെയാണ്‌ ഒരു നാൾ നമ്മൾ കടന്നു പോയിട്ടുണ്ട്. ആ കാലങ്ങളിൽ ഈ പരസ്യങ്ങളെല്ലാം തന്നെ എല്ലാവരുടെ മനസ്സ് കീഴടക്കിയവയാണ്. ഇന്നും ഈ വരികളെല്ലാം മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടെങ്കിൽ തന്നെ ഈ പരസ്യങ്ങളുടെ വിജയം മാത്രമാണ് അതിനു കാരണം.

ചുരുങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൊണ്ടാണ് ഇത്തരത്തിലൊരു പ്രൗഢഗംഭീരമായ പരസ്യങ്ങൾ ഒരുക്കിയതെങ്കിലും ഇന്നും എല്ലാവരും ഈ പരസ്യത്തിലെ വരികൾ പാടി നടക്കുന്നവയാണ്.

വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ എന്നു തുടങ്ങിയ കാവ്യ മാധവന്റെയും സിദ്ദിഖിന്റെയും പരസ്യം ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. ഇന്നത്തെ പരസ്യ ചിത്രങ്ങൾക്ക് ഇത്രയധികം ജനങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. അന്നത്തെ പരസ്യങ്ങളുടെ വരികൾ ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്.