ഒടുവിൽ ശല്യപ്പെടുത്താൻ കാരണം കിട്ടി

മലയാളസിനിമയിലെ യുവ താരങ്ങൾക്കിടയിൽ പകരം വെക്കാനാവാത്ത ഒരു താരമാണ് ദുൽഖർ സൽമാൻ, ലക്ഷക്കണക്കിന് ആരാധകരുള്ള താരം. ഈയടുത്തകാലത്ത് ഹിമാചൽ പ്രദേശിലെ കാസയിലെ സ്പിറ്റി വാലിയിലൂടെ കാർ ഓടിക്കുന്ന ദുൽക്കറിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ അടുത്ത വൈറലായിരുന്നു. ഇപ്പോൾ ദുൽഖർ സൽമാൻ വിശ്രമിക്കുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.

ഇതിൽ നടി അദിതി റാവു എഴുതിയ കമന്റ് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ” എന്റെതല്ലാത്ത പൗട്ട് നിന്നിൽ കാണുന്നുണ്ടോ… നിന്നെ ശല്യപ്പെടുത്താൻ കാത്തിരിക്കാൻ ആവില്ല.. ” എന്നാണ് അദിതി കമന്റായി കുറിച്ചിരിക്കുന്നത്. ദുൽഖറും ഇതിന് മറുപടി നൽകിയിട്ടുണ്ട് ” ഒടുവിൽ ശല്യപ്പെടുത്താൻ കാരണം കിട്ടി ” എന്നാണ് ദുൽഖർ കമന്റ് ആയി നൽകിയിരിക്കുന്നത്. കമന്റ് കിട്ടിയതിന്റെ സന്തോഷവും അദിതി തിരിച്ചു കമന്റ് ആയി കുറിച്ചിട്ടുണ്ട്

കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന സിനിമയായ ഹേ സിമാനിക എന്ന ചിത്രത്തിൽ ദുൽഖറും അദിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാളും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദുൽഖർ നായകനായ കുറുപ്പ് 75 കോടി ക്ലബിൽ കയറിയിട്ടുണ്ട്. ഇപ്പോഴും ചിത്രം മികച്ച അഭിപ്രായത്തോടെ കൂടി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്.