നൈല ഉഷയുടെ പുതിയ ഫോട്ടോസ് കണ്ട് ത്രില്ലടിച്ച് ആരാധകർ

നൈല ഉഷ യുടെ പുതിയ ചിത്രങ്ങൾ കണ്ട് ത്രില്ലടിച്ച് ആരാധകർ. നായികയായും അവതാരകയായും റേഡിയോ ജോക്കിയുമായെല്ലാം പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് നൈല ഉഷ.

ഇപ്പോൾ താരം പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . താരം വിവിധ പോസുകളിൽ നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ ഒരു സ്ത്രീ കഥാപാത്രമായി മാറാൻ നൈലയ്ക്ക് സാധിച്ചിരുന്നു . മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട, പുണ്യാളൻ അഗർബത്തീസ് തുടങ്ങിയ ചിത്രങ്ങളിലും താരം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ചുരുക്കം ചില സിനിമകൾ ആണെങ്കിൽ പോലും മലയാളി പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ഒരു താരം കൂടിയാണ് നൈല.

ദുബായിൽ കുടുംബത്തോടൊപ്പം താമസമാക്കിയ നൈല യുഎഇയിലെ എ ആർ എൻ കമ്പനിക്ക് കീഴിലുള്ള എഫ് എമ്മിൽ റേഡിയോ ജോക്കിയാണ് നടി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഈയടുത്ത് താരം സ്വന്തമാക്കിയ റേഞ്ച് റോവറിന്റെ ദൃശ്യങ്ങളും താരം സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു.