മാത്യു തോമസും നസ്ലെനും പുതിയ ചിത്രം ‘നെയ്മർ’ ടൈറ്റിൽ പോസ്റ്റർ

തണ്ണീർ മത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ മാത്യു തോമസ്, കുരുതി,തണ്ണീർ മത്തൻ ദിനങ്ങൾ, ഹോം, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ നസ്ലെൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സുധി മാഡിസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന നെയ്മർ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മലയാളത്തിന്റെ പ്രിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു.കഴിഞ്ഞ ദിവസം ആണ് പോസ്റ്റർ റിലീസ് ചെയ്തത് , വളരെ അതികം ശ്രെധ നേടിയ ഒരു പോസ്റ്റർ തന്നെ ആയിരുന്നു , ഒരു കാർട്ടൂൺ രൂപത്തിൽ ആണ് ചിത്രത്തിന്റെ പോസ്റ്റർ നിർമിച്ചിരിക്കുന്നത് ,

 

നിരവധി പ്രമുഖ നടൻമാർ ആണ് ഈ പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നതു , ഓപ്പറേഷൻ ജാവ എന്ന മികച്ച ഹിറ്റ് ചിത്രത്തിനു ശേഷം വി സിനിമാസ് ഇൻറർനാഷണലിൻറെ ബാനറിൽ പദ്മ ഉദയ് നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.ജില്ല, അമ്പിളി, ഗപ്പി, സ്റ്റൈൽ, , ഹാപ്പി വെഡിങ് എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് എഡിറ്ററായും, സ്പോട്ട് എഡിറ്ററായും, ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൽ കോ-ഡയറക്ടർ ആയും സംവിധായകൻ സുധി മാഡിസൺ പ്രവർത്തിച്ചിട്ടുണ്ട്.