പഴയകാല ഓർമകൾ പങ്കുവെച്ച് അജിത്തും ശാലിനിയും, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അജിത്ത് ശാലിനി താര ദമ്പതികളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. ഇപ്പോൾ താരങ്ങൾ പങ്കുവെച്ച പഴയകാല ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായി കൊണ്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

മാമാട്ടിക്കുട്ടിയമ്മയെ ആരും മറന്നു കാണില്ല,  ബാലതാരമായി വന്ന്  ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താര സുന്ദരിയായിരുന്നു ശാലിനി. താരത്തിന്റെതായ് പുറത്തിറങ്ങിയ  സിനിമകളെല്ലാം തന്നെ വമ്പൻ ഹിറ്റുകളാണ്. നിറം, അനിയത്തിപ്രാവ്, കൈക്കുടന്ന നിലാവ്, സുന്ദരകില്ലാഡി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശാലിനി നമ്മുടെ മനസ്സുകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു.

അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങിനിന്ന താരം അമർക്കളം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ്  തമിഴ്നാടൻ അജിത്തുമായി പ്രണയത്തിലാകുന്നത്. രണ്ടു മതത്തിൽപ്പെട്ടവർ ആണെങ്കിലും കുടുംബത്തിന്റെ പൂർണ്ണ പിന്തുണയോടെ 2000ത്തിൽ നടൻ അജിത്തിനെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹശേഷം സിനിമാ അഭിനയത്തിൽ നിന്നും വിട്ടു നിന്ന താരം സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്.

ഇരു താരങ്ങളുടേയും ചിത്രങ്ങളും വിശേഷങ്ങളെല്ലാം ഇരുകൈയും നീട്ടിയാണ്  സോഷ്യൽ മീഡിയ സ്വീകരിക്കാറ്. തമിഴിലെ തിരക്കുള്ള താരമാണ്  അജിത്ത്. താരം നായകനായ വലിമൈ ഈയടുത്താണ് പ്രദർശനത്തിനെത്തിയത്. ബോക്സ് ഓഫീസുകൾക്ക് കീഴടക്കി ഈ ചിത്രം പ്രദർശനം തുടരുകയാണ്.