രണ്ടു മതത്തിൽപ്പെട്ടവർ, പ്രണയം പിന്നീട് രജിസ്റ്റർ മാര്യേജ് വരെ എത്തി അനുഭവങ്ങൾ പങ്കു വെച്ച് നോബി മാർക്കോസ്

റിയാലിറ്റി ഷോയിലൂടെ സിനിമ ലോകത്ത് എത്തിയ താരമാണ് നോബി മാർക്കോസ്.  ഈയിടെ ജഗതി ജഗദീഷ് അവതാരകനായ പണം തരും പടം എന്ന റിയാലിറ്റിഷോയിൽ വെച്ച് താരം  പ്രണയത്തെക്കുറിച്ച് പറഞ്ഞ നോബിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

തന്റെ കോമഡി സ്കിറ്റുകൾ കണ്ട് ഇഷ്ടപ്പെട്ടു വന്നയാളാണ് ആര്യ. ഫോൺ വിളിയിലൂടെയാണ് കൂടുതൽ ഞങ്ങൾ ഇഷ്ടപ്പെട്ടത്.  രണ്ടു മതത്തിൽ നിന്നുള്ളതുകൊണ്ടുതന്നെ വലിയ വെല്ലു വിളിയും നേരിട്ടിരുന്നു. ആര്യ പഠിക്കുന്ന കോളേജിൽ ഒരുതവണ നോബി പരിപാടി അവതരിപ്പിക്കാൻ പോയിട്ടുണ്ടെന്നും താരം പറഞ്ഞു. പിന്നീട് നീണ്ടു നിന്ന പ്രണയം എത്തിയത് രജിസ്റ്റർ മാര്യേജിൽ ആണ്.

വിവാഹം രജിസ്റ്റർ  ചെയ്യുന്ന സമയത്ത് രണ്ടുപേരുടെയും പോലീസ് സ്റ്റേഷനുകളിൽ നോട്ടീസ് പതിപ്പിക്കുന്ന പതിവുണ്ടായിരുന്നു, ആ സമയത്ത് പരിപാടിക്ക് പോകാൻ  ടെൻഷൻ ആയിരുന്നു എന്ന് നോബി പറയുന്നു. ഒളിച്ചോടി വിവാഹം കഴിച്ചത് കൊണ്ടു തന്നെ അവളുടെ പഠനം മുടങ്ങിയിരുന്നു. പിന്നീട് വീണ്ടും പഠിക്കാൻ പോവുകയും ചെയ്തു. ഇപ്പോൾ ആര്യ അഭിഭാഷകയാണെന്നും നോബി പറഞ്ഞു.

2014ലാണ് നോബിയും ആര്യയും വിവാഹിതരായത്.  ധ്യാൻ എന്ന മകനും ഇവർക്കുണ്ട്.  റിയാലിറ്റി ഷോയിലൂടെ എത്തിയ താരം പിന്നീട് നിരവധി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. ഏഷ്യാനെറ്റിലെ  ബിഗ് ബോസ് എന്ന പരിപാടിയിലും താരം എത്തിയിരുന്നു.