ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി രമേഷ് പിഷാരടിയുടെ നോ വേ ഔട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി

രമേഷ്‌ പിഷാരടി നായകനാകുന്ന നോ വേ ഔട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ നിതിൻ ദേവി ദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഇദ്ദേഹം തന്നെയാണ്. ഏപ്രിൽ 22-നാണ് ചിത്രം തീയറ്ററുകളിൽ റിലീസിനെത്തുന്നത്. ബേസിൽ ജോസഫ്, രവീണ, ധർമ്മജൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സർവൈവർ ത്രില്ലെർ ആയി ഒരുക്കിയ ചിത്രത്തിൽ രമേഷ് പിഷാരടിയുടെ അഭിനയം തന്നെയാണ് ഹൈ ലൈറ്റ്. ട്രെയിലെറിൽ തന്റെ കണ്ടാൽ മനസിലാകും പിഷാരടിയുടെ അഭിനയ മികവിനെ. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ചും ചിത്രം പറയുന്നുണ്ട്.

കോമഡി റോളുകളിലൂടെ ഹൃദയം കീഴടക്കിയ താരത്തിന്റെ പുത്തൻ വേഷവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് വർഗീസ് ഡേവിഡ് ആണ്.

വർഗ്ഗീസ്  ഡേവിഡ് തന്നെ ആണ് ക്യാമറ ചലിപ്പിക്കുന്നത്, കെ. ആർ മിഥുൻ ആണ് ചിത്രം എഡിറ്റ്‌ ചെയ്തിരിക്കുന്നത്.  കെ. ആർ രാഹുലാണ് വരികൾക്ക് ഈണം നൽകുന്നത്.  പശ്ചാത്തല സംഗീതം ഒരുക്കുന്നത് ക്രിസ്റ്റി ജോബിയാണ്. ആക്ഷൻ ഒരുക്കുന്നത് മാഫിയ ശശിയാണ്. റോമോ എന്റെർടൈൻമെന്റിന്റെ ബാനറിൽ റൊമോഷ് എം. എസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Leave a Comment