പെണ് കുട്ടികള്‍ക്ക് അവരുടെ അച്ഛനോടായിരിക്കും കൂടുതല്‍ ഇഷ്ടം. അവര്‍ ജനിക്കുമ്പോള്‍ മുതല്‍ അവരുടെ എല്ലാ ഇഷ്ടങ്ങള്‍ക്കും കൂടെ നില്ക്കുന്ന അവരുടെ ജീവിതത്തിലെ ആദ്യത്തെ ബോയ്ഫ്രണ്ട് ആണ് അവരുടെ അച്ഛന്. അച്ഛനോടുള്ള പെണ്‍കുഞ്ഞുങ്ങളുടെ സ്നേഹം പലപ്പോഴും അമ്മമാരില്‍ കുശുംബുണ്ടാക്കുന്ന പല വീഡിയോകളും നമ്മള് കണ്ടിട്ടും ഉണ്ട്.
എന്നാല്‍ പൈലറ്റായ അച്ഛനെ വിമാനത്തില്‍ വെച്ച് കാണുമ്പോള്‍ സന്തോഷം സഹിക്കാന്‍ വയ്യാതെ പൊട്ടിചിരിക്കുന്ന പൊന്ന് മോളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ആദ്യമായി പ്ലെയിനില്‍ കയറിയ കുഞ്ഞാവ പൈലറ്റ് വേഷത്തില്‍ അച്ഛനെക്കണ്ട് ചിരിക്കുന്ന ചിരി ഒന്ന് കാണേണ്ടത് തന്നെയാണ്.
ഷനായ മോട്ടിഹാര് എന്ന കുട്ടിയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്ന വിഡിയോയില്‍ ഉള്ളത്. ആദ്യമായി ഫ്ളൈറ്റില്‍ കയറിയ കുഞ്ഞാവയെ കാണാനായി അച്ഛനായ പൈലറ്റ് കോക്പിറ്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങി നിന്ന് നോക്കുന്നതും, സീറ്റിന് മേലെ കേറി നിന്ന് അച്ഛനെക്കണ്ട കുഞ്ഞാവ പപ്പാ എന്നു പറഞ്ഞ് തുള്ളിച്ചാടുന്നതുമാണ് വിഡിയോയില്‍ ഉള്ളത്.
ഷനായയുടെ പേരില്‍ തുടങ്ങിയ അമ്മ പ്രിയങ്ക മാനേജ് ചെയ്യുന്ന ഇന്‍സ്റ്റാഗ്രാം ഐഡിയിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ 1.5 മില്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടത്. പപ്പ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്ന് ഷനായ ഇന്‍സ്റ്റാഗ്രാം ഐഡിയില്‍ കുറിച്ചിട്ടുണ്ട്. പപ്പയെ തനിക്ക് ഒരുപാട് ഇഷ്ടമാണ് എന്നും ഷനായ പറയുന്നുണ്ട്. വീഡിയോ കണ്ട് നോക്കൂ…