ഗിറ്റാറുമായി നിത്യ മേനോൻ…

തെന്നിന്ത്യൻ താരസുന്ദരി നിത്യ മേനോൻ പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. ഗിറ്റാറുമായി നിൽക്കുന്ന ചിത്രങ്ങളാണ് നിത്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് ചിത്രത്തിന് കമന്റുകൾ നൽകുന്നത്, ഗിറ്റാർ വായിക്കുന്ന താരത്തിന്റെ വീഡിയോ ഇതിനുമുൻപും നിത്യ മേനോൻ പങ്കുവെച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി സിനിമകൊണ്ട് മലയാളികളെ കീഴടക്കിയ താരമാണ് നിത്യ മേനോൻ.

ആമസോൺ പ്രൈം വീഡിയോയിൽ ശ്രദ്ധപിടിച്ചുപറ്റിയ സൈക്കോളജിക്കൽ ത്രില്ലർ ബ്രീത്ത് ഇൻ ടു ഷാഡോസ് എന്നതിന്റെ പുതിയ സീസണിൽ നിത്യ മേനോൻ എത്തുന്നുണ്ട്. നിത്യയെ കൂടാതെ അഭിഷേക് ബച്ചൻ, അമിത് സാദ്, സയാമി ഖേർ എന്നിവരും ഈ സീസണിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചുരുക്കം ചില സിനിമകൾ കൊണ്ട് മലയാളികളെ കയ്യിലെടുത്ത താരമാണ് നിത്യ മേനോൻ താരത്തിന്റെ ഉസ്താദ് ഹോട്ടൽ, ഓക്കേ കണ്മണി, ബാംഗ്ലൂർ ഡേയ്സ്, മകരമഞ്ഞ്, തൽസമയം ഒരു പെൺകുട്ടി, വയലിൻ, ബാച്ചിലർ പാർട്ടി തുടങ്ങി ഒരുപിടി മലയാളം സിനിമകൾ എല്ലാം തന്നെ ഹിറ്റായിരുന്നു.

മലയാളത്തിൽ ഉപരി അന്യഭാഷാ ചിത്രങ്ങളിൽ സജീവമാണ് നിത്യ മേനോൻ മെർസൽ, സൺ ഓഫ് സത്യമൂർത്തി തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിനായി.