നാടൻ ലുക്കിൽ നിന്ന് മോഡേൺ ലുക്കിലേക്ക്, നിത്യയും മകളും വീണ്ടും തകർത്തു

അമ്മയും മകളും വീണ്ടും തകർത്തു. പറക്കും തളികയിലെ ബസന്തി ആയി എത്തിയ നിത്യ ദാസിനെ ആരും മറന്നു കാണില്ല. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന താരം  ടെലിവിഷൻ പരിപാടികളിൽ സജീവം ആണ്. കുടുംബ വിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് .

ഇപ്പോൾ മകൾ നൈനക്കൊപ്പം പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഡേൺ ലുക്കിൽ നിന്ന് നാടൻ ലുക്കിലേക്കുള്ള മാറ്റമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ജീൻസും ടോപ്പും ധരിച്ച് വന്ന അമ്മയും മകളും, പിന്നീട് സാരിയും പട്ടുപാവാടയും ധരിച്ചു എത്തുന്നതാണ് കാണാൻ സാധിക്കുക.  കൂടുതൽ ചെറുപ്പമായി  നിത്യദാസ് എന്നാണ് ആരാധകർ നൽകുന്ന കമന്റ്. നിത്യ ദാസിനെ പോലെ തന്നെ ആരാധകരുള്ള കുട്ടി താരമായിരിക്കുകയാണ് നിത്യയുടെ മകൾ നൈന. ഇരുവരും ചേർന്ന് പങ്കുവയ്ക്കുന്ന റീലുകളെല്ലാം  സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ബാലേട്ടൻ,ചൂണ്ട ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞി കൂനൻ,കഥാവശേഷം  തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2007 പുറത്തിറങ്ങിയ സൂര്യകിരീടം ആണ് നിത്യ അവസാനമായി അഭിനയിച്ച സിനിമ. അരവിന്ദ് സിംഗ് ജംവാളാണ് നൈനയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.