ന്യൂ ഇയർ ബീച്ചിൽ നിലക്കൊപ്പം ആഘോഷമാക്കി പേർലിഷ് ദമ്പതികൾ

ബീച്ചിൽ നിലക്കൊപ്പം ന്യൂ ഇയർ ആഘോഷമാക്കി പേർലിഷ് ദമ്പതികൾ, ചെറിയ സമയം കൊണ്ട് തന്നെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തിയ താരദമ്പതികൾ ആണ് ശ്രീനിഷും പേളി മാണിയും, മകളോടൊപ്പം ബീച്ചിൽ ന്യൂ ഇയർ ആഘോഷിക്കുന്ന ഇവരുടെ ചിത്രങ്ങൾ ആണ് സോഷ്യൽ വൈറൽ ആകുന്നുത്, ചന്ദ്രനെയും സൂര്യനെയും മകൾ ഒരുമിച്ചു കണ്ടു എന്ന് കുറിച്ചിട്ടുണ്ട്. നിലയെ ഉയർത്തി നിൽക്കുന്ന പേളിയെയും, അതിനു തൊട്ടടുത്തു നിൽക്കുന്ന ശ്രീനിഷിനെയും നമ്മുക്ക് ഈ ചിത്രത്തിൽ കാണാം.

ആരാധകർ ഏറെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് പേർലിഷ്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ കണ്ടുമുട്ടിയ ഇവർ പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. മൂന്നാം വർഷത്തിലേക്കു കടക്കുന്നവരുടെ ദാമ്പത്യം വളരെ സുന്ദരമായാണ്‌ പോകുന്നത്.

മകൾ നില വന്നതോടുകൂടി ഇവരുടെ സന്തോഷം ഇരട്ടിയായി, മകളുമായുള്ള ഓരോ നിമിഷങ്ങളും ഇരു വരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, ഒൻപതു മാസം ആകുന്ന മകളുടെ ആദ്യത്തെ ക്രിസ്മസ് ആഘോഷമാക്കിയ താരങ്ങൾ നിലയോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഈയടുത്ത്‌ താരങ്ങൾ പങ്കുവെച്ചിരുന്നു, അഭിനേത്രിയായും അവതാരകയായും പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് പേളി മാണി, സീരിയലിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ വ്യക്തിയാണ് ശ്രീനിഷ്. അഭിനയരംഗത്തു നിന്നും വിട്ട് മാറിയ താരങ്ങൾ മകൾക്കൊപ്പം നിമിഷങ്ങൾ ആഘോഷിക്കുകയാണ്.