കുഞ്ഞു സാന്റയായി നില ബേബി, ചിരിയിൽ മയങ്ങി ആരാധകർ

കുഞ്ഞു സാന്റയായി നില ബേബി ചിത്രങ്ങൾ ഏറ്റടുത്ത് സോഷ്യൽ മീഡിയ.
പേളി മാണിയുടെ കുഞ്ഞായ നിലയുടെ വിശേഷങ്ങൾ എല്ലാം തന്നെ തന്റെ യൂട്യൂബ് ചാനലിലൂടെ പേളി മാണി പങ്കുവയ്ക്കാറുണ്ട്. കുഞ്ഞു ജനിച്ചത് മുതൽ എല്ലാ വിശേഷങ്ങളും താരം തന്റെ യൂ ട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

ഇതെല്ലാം ഇരുകയ്യും നീട്ടിയാണ് വീഡിയോകൾ പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. ഇപ്പോൾ കുഞ്ഞിന് 9മാസമായമെന്നും, അവൾ ഭൂമിയിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആണ് എന്ന് പറഞ്ഞാണ് ചിത്രങ്ങൾ പേളി മാണി പങ്കുവെച്ചത്. ചുവപ്പുകളർ സാന്റയുടെ ഡ്രസ്സിൽ അതീവ സുന്ദരിയായാണ് കുഞ്ഞു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.കുഞ്ഞു തൊപ്പിയും തലയിൽ ഉണ്ട്.

കുഞ്ഞിന് പല്ലുകൾ വന്ന വിവരവും മുട്ടിലിഴയാൻ വന്ന വിവരവും പേളി മുൻപ് വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു.കൂടാതെ മകളുമായി ശ്രീനിഷും പേളിയും പങ്കുവെക്കുന്ന വിവരങ്ങൾ വളരെ ഇഷ്ടത്തോടെ കൂടിയാണ് പ്രേക്ഷകർ സ്വീകരിക്കാറ്. അവതാരികയായും, സിനികളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് പേളി മാണി. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയത്, കൂടാതെ ശ്രീനിഷ് മിനിസ്‌ക്രീൻ പരമ്പരയിലൂടെയാണ് താരം ശ്രദ്ധ പിടിച്ചു പറ്റിയത്. ബിഗ് ബോസ് സീസൺ വണ്ണിൽ എത്തിയതോടെയാണ് ഇരുവരെയും ജനങ്ങൾ അറിഞ്ഞു തുടങ്ങിയത്.


ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മൊട്ടിട്ട പ്രണയം ആണ് പിന്നീട് ശ്രീനിഷിന്റെയും പേളി മാണിയുടെയും വിവാഹ ജീവിതം വരെ എത്തിച്ചത്‌. 2018 ഡിസംബർ 22 നാണ് ഇവർ വിവാഹിതരായത്.