വിഷുദിനത്തിൽ കുസൃതി ചിരിയുമായി പട്ടു പാവാടയണിഞ്ഞ് നില ബേബി

പേളി മാണിയെക്കാൾ ഇന്ന് ആരാധകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ് നില ബേബി. കളിയും ചിരിയും കൊണ്ട് കുസൃതി കുടുക്ക ആരാധകരുടെ മനസ്സും കീഴടക്കി കഴിഞ്ഞിരിക്കുന്നു. വിഷുദിനത്തിൽ പട്ടുപാവാടയിൽ സുന്ദരിയായി എത്തിയ നില യുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു നിലയുടെ ജന്മ ദിനം ആഘോഷമാക്കിയത്, വെല്ലിംഗ്ടൺ ഐലൻഡിൽ ആയിരുന്നു പേളിയും ശ്രീനിഷും കൂടി പിറന്നാൾ ആഘോഷമാക്കിയത്.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രീനിഷും പേളി മാണിയും സ്നേഹത്തിൽ ആയതും പിന്നീട് വിവാഹം ചെയ്യുന്നതും. അഭിനയത്തിൽ നിന്ന് വിട്ടു മാറിയ താരങ്ങൾ പൂർണ്ണമായും മകൾ നിലക്കൊപ്പമാണ് സമയം ചിലവഴിക്കുന്നത്. പേളി പങ്കുവയ്ക്കുന്ന മകൾ നിലയുടെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. മകൾക്ക് നില എന്ന പേരു നൽകിയതിന്റെ കാരണങ്ങളും പേളി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു.

മകളെ കൈയിലെടുത്തപ്പോൾ ചന്ദ്രനെ കയ്യിൽ പിടിച്ചിരിക്കുന്ന അനുഭവത്തെ പോലെയാണ് കണ്ടതെന്നും ശുദ്ധവും ദൈവികമായ അനുഭവപ്പെട്ടതെന്നും അതിനാലാണ് ചന്ദ്രൻ എന്നർത്ഥം വരുന്ന എന്ന പേര് അവൾക്ക് നൽകിയതെന്ന് പേളി തന്റെ പോസ്റ്റിൽ കുറിച്ചിരുന്നു. മകൾ നിലയും അമ്മയെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സ്റ്റാറാണ്.