നിലക്ക് ഇന്ന് ഒന്നാം പിറന്നാൾ, ആഘോഷമാക്കി അച്ഛനും അമ്മയും

നിലയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി പേളിയും ശ്രീനിഷും. മകളുടെ ഒന്നാം പിറന്നാളിന്റെ ആഘോഷ നിമിഷങ്ങളാണ്. നിലയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ശ്രീനിഷും പേളിയും പങ്കു വെച്ചിരിക്കുന്നത്.  വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് നിലയുടെ പിറന്നാൾ ആഘോഷിച്ചത്.  ഡിഫറെന്റ്  ലുക്കിലാണ് പേളിയും ശ്രീനിഷും നിലയും എത്തിയത്.  വീട്ടുകാർക്കൊപ്പം കേക്ക് മുറിക്കാൻ പോകുന്ന ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുള്ളത്.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രീനിഷും പേളി മാണിയും സ്നേഹത്തിൽ ആയതും പിന്നീട് വിവാഹം ചെയ്യുന്നതും. അഭിനയത്തിൽ നിന്ന് വിട്ടു മാറിയ താരങ്ങൾ പൂർണ്ണമായും മകൾ നിലക്കൊപ്പം ആണ് സമയം ചിലവഴിക്കുന്നത്. പേളി പങ്കുവയ്ക്കുന്ന മകൾ നിലയുടെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. മകൾക്ക് നില എന്ന പേരു നൽകിയതിന്റെ കാരണങ്ങളും പേളി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. മകളെ കൈയിലെടുത്തപ്പോൾ ചന്ദ്രനെ കയ്യിൽ പിടിച്ചിരിക്കുന്ന അനുഭവത്തെ പോലെയാണ് കണ്ടതെന്നും ശുദ്ധവും ദൈവികമായ അനുഭവപ്പെട്ടതെന്നും അതിനാലാണ് ചന്ദ്രൻ എന്നർത്ഥം വരുന്ന എന്ന പേര് അവൾക്ക് നൽകിയതെന്ന് പേളി തന്റെ പോസ്റ്റിൽ കുറിച്ചിരുന്നു. മകൾ നിലയും അമ്മയെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സ്റ്റാറാണ്.