കുടുകുടാ ചിരിച്ച് പേളിയോടൊപ്പം മകൾ നില. കുട്ടിക്കുറുമ്പും കുസൃതിത്തരങ്ങളുമായി മകളോടൊപ്പം കളിക്കുന്ന നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് പേളി മാണി. പേളിയുടെ വർത്തമാനം കേട്ട് കുടുകുടാ ചിരിക്കുന്ന നിലയെയും ആരാധകർ സ്വീകരിച്ചുകഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് മകൾ നില അമ്മയെ പോലെ തന്നെ ആസ്വാദകരുടെ മനസ്സ് കീഴടക്കി എന്നു പറയാം. മകളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പേളിയുടെ വീഡിയോകൾ എല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലുമാണ്.
അവതാരികയായും, നിരവധി സിനികളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് പേളി മാണി. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലൂടെയാണ് പേളി സിനിമാലോകത്തേക്ക് എത്തിയത്.ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയത്, ഭർത്താവായ ശ്രീനിഷ് മിനിസ്‌ക്രീൻ പരമ്പരയിലൂടെയാണ് താരം ശ്രദ്ധ പിടിച്ചു പറ്റിയത്. ബിഗ് ബോസ് സീസൺ വണ്ണിൽ എത്തിയതോടെയാണ് ഇരുവരെയും ജനങ്ങൾ അറിഞ്ഞു തുടങ്ങിയത്.ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മൊട്ടിട്ട പ്രണയം ആണ് പിന്നീട് ശ്രീനിഷിന്റെയും പേളി മാണിയുടെയും വിവാഹ ജീവിതം വരെ എത്തിച്ചത്. ഇപ്പോൾ ഒരു പുതിയ ബിസിനസ് സംരംഭം പേളിമാണി ആരംഭിച്ചിട്ടുണ്ട് മെർച്ച്ബെയുടെ പേളിമാണി കളക്ഷൻസ് എന്ന ഓൺലൈൻ ബിസിനസ് സംരംഭവും താരം തുടങ്ങിയിട്ടുണ്ട്.