താര സുന്ദരി നിക്കി ഗൽറാണിയുടെ വസതിയിൽ മോഷണം

താര സുന്ദരി നിക്കി ഗൽറാണിയുടെ വസതിയിൽ മോഷണം. നടി താമസമാക്കിയ ചെന്നൈയിലെ റോയ പേട്ടിലെ ഫ്ലാറ്റിലാണ് മോഷണം നടന്നത്. ഒരു ലക്ഷം വിലമതിക്കുന്ന സാധനങ്ങൾ കവർച്ച ചെയ്യപ്പെട്ടു എന്നാണ് പുറത്തു വരുന്ന വിവരം സംഭവത്തെ തുടർന്ന് 19 വയസ്സുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇയാൾ നിക്കിയുടെ അപ്പാർട്ട്മെന്റിലെ ജീവനക്കാരനാണ്.ഫ്‌ളാറ്റില്‍ നിന്ന് പ്രതി സാധനങ്ങൾ അടങ്ങിയ ബാഗുമായി കടക്കാന്‍ ശ്രമിച്ചത് നടി കണ്ടിരുന്നു, ഇതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും
അയാളെ തിരുപൂരില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തമിഴ്നാട് വിരുദാചലം സ്വദേശിയായ പ്രതി ഏതാനും മാസങ്ങളായി നിക്കിയുടെ ഫ്‌ളാറ്റില്‍ ജോലി ചെയ്രുന്ന വ്യക്തിയാണ്.ഫ്‌ളാറ്റില്‍ നിന്ന് ക്യാമറയും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്, നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കുകയാണെങ്കിൽ പരാതി പിന്‍വലിക്കുമെന്ന് നിക്കി ഗല്‍റാണി അറിയിച്ചതായി പൊലീസ് പറഞ്ഞു. നിരവധി മലയാള സിനിമയിലൂടെ താരം മലയാളികൾക്ക് പ്രിയങ്കരിയാണ്. ദിലീപ് നായകനായ മര്യാദരാമൻ എന്ന ചിത്രത്തിലും, കുഞ്ചാക്കോ ബോബന്റെ രാജമ്മ@ യാഹൂ. ഒരു സെക്കൻഡ് ക്ലാസ് യാത്ര, തുടങ്ങിയ ചിത്രങ്ങളിലൂടെ താരം ആരാധകർക്ക് പ്രിയങ്കരിയാണ്.