പുത്തൻ മേക്കോവറിൽ നിഖില വിമൽ, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലൗ 24*7 ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി സിനിമയുടെ മുഖ്യധാരയിലേക്ക് എത്തിയ നടിയാണ് നിഖില വിമൽ.  ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോസാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

വ്യത്യസ്തമായ ലുക്കിൽ  സാരി ഉടുത്ത ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്, ശ്രീജിത്ത്‌ ജീവന്റെ റൗക്കയുടെ സാരിയാണ്  നിഖില ധരിച്ചിരിക്കുന്നത്. പുത്തൻ മേക്കോവെറിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അതുൽ കൃഷ്ണയാണ്. സജിത്ത് സുജിത്ത് എന്നിവരാണ് താരത്തിന്റെ മേക്കപ്പിന് പിന്നിൽ

താരത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ഇരിക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം നാടൻ ലുക്കിലുള്ള ചിത്രങ്ങളാണ് പങ്കുവെക്കാറുള്ളത്, എന്നാൽ താരത്തിന്റെ പുതിയ ലുക്കും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞദിവസം താരത്തിന്റെ ജന്മദിനം ആയിരുന്നു നിരവധിപേരാണ് താരത്തിന് ആശംസകൾ അറിയിച്ചത്. പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം എല്ലാവർക്കും നന്ദിയും പറഞ്ഞിരുന്നു. ബ്രോ ഡോ ഡാഡി എന്ന സിനിമയിൽ അതിഥി വേഷത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. കൊത്ത്, ജോ ആൻഡ് ജോ എന്നീ സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങാൻ ഉള്ളത്. അന്യഭാഷാ ചിത്രങ്ങളിലും തിരക്കുള്ള താരമാണ് നിഖില വിമൽ. ഏതായാലും പുതിയ  ലുക്ക്‌ പൊളിയെന്നാണ് ആരാധകർ പറയുന്നത്.